EntertainmentRECENT POSTS
‘എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, വെറും ഒരു മിനിറ്റ് കൊണ്ടാണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്’; അമ്മയുടെ യോഗത്തിനിടെ നടന്ന രഹകരമായ അനുഭവം പങ്കുവെച്ച് നടന്‍ ബാല
താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. പരസ്പരം കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. യോഗത്തിനിടെ നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാല.
ബാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വേദിയില്‍ ലാലേട്ടന്‍ സംസാരിക്കുകയാണ്. ഞാന്‍ നോക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന നാദിര്‍ഷ പെന്‍സിലെടുത്ത് ലാലേട്ടനെ വരയ്ക്കുന്നു. വെറും ഒരു മിനിറ്റിനുള്ളില്‍ അദ്ദേഹം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. വലിയൊരു കലാകാരനെ മാത്രമല്ല വലിയൊരു ആരാധകനെ കൂടിയാണ് അതിലൂടെ കാണാന്‍ സാധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News