KeralaNews

ഹൈടെക്കായി ജാമ്യാപേക്ഷകള്‍! ജഡ്ജി വീഡിയോ കോളില്‍, ഉത്തരവ് ഈ മെയിലില്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കോടതികള്‍ അടച്ചതിനാല്‍ ഹൈടെക്കായി ജാമ്യാപേക്ഷകളും. വീഡിയോ കോളിലാണ് ജഡ്ജി ജാമ്യ അപേക്ഷകളുടെ വാദം കേള്‍ക്കുന്നത്. ഉത്തരവ് നല്‍കുന്നത് ആകാട്ടെ ഈ മെയിലിലും. കോവിഡിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജഡ്ജിയും പ്രോസിക്യൂട്ടറും അഭിഭാഷകനും കോടതി ജീവനക്കാരനും വീട്ടിലിരുന്ന് തന്നെ വിചാരണ തടവുകാരുടെ ജാമ്യ ഹര്‍ജികളുടെ നടപടികള്‍ നടത്തുകയാണ്. ജാമ്യ അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ ജഡ്ജിയുടെ സമ്മതത്തിനായി കോടതിയുടെ ഈമെയിലില്‍ അപേക്ഷിക്കുന്നതോടെയാണ് നടപടി ആരംഭിക്കുന്നത്.

<p>തിരുവനന്തപുരം ജില്ലാ ജഡ്ജി കെ ബാബു അടിയന്തിര ആവശ്യമുള്ളതാണെന്ന് കണ്ട് അനുവദിച്ചാല്‍ അഭിഭാഷകന് ഫയല്‍ ചെയ്യാന്‍ അറിയിപ്പ് നല്‍ക്കും. അപേക്ഷ കോടതിയില്‍ മെയില്‍ അയക്കുന്നതിനൊപ്പം പകര്‍പ്പ് പ്രോസിക്യൂട്ടറുടെ മെയിലിലും അയക്കണം. പ്രോസിക്യൂട്ടര്‍ പ്രതിയുടെ കേസുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ടിനായി അയക്കും.</p>

<p>പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ കോടതിക്ക് ഈമെയില്‍ അയക്കും. തുടര്‍ന്ന് ജഡ്ജി വാട്ടസ് അപ്പ് കോണ്‍ഫെറന്‍സിന് തീയതിയും സമയവും തീരുമാനിക്കും. ഈ സമയം ജഡ്ജി,പ്രോസിക്യൂട്ടര്‍, അഭിഭാഷകന്‍, കോടതി ജീവനക്കാരന്‍ എന്നിവര്‍ വാട്ടസ്അപ്പില്‍ വീഡിയോ കോണ്‍ഫെറസ് കോളില്‍ എത്തും. വീഡിയോ കോണ്‍ഫെറന്‍സിലൂടെ ജഡ്ജി കേസിന്റെ വാദം കേട്ട് വിധി പറയാന്‍ മാറ്റും. വിധി ഈമെയിലില്‍ അഭിഭാഷകനെ അറിയിക്കും.</p>

<p>ജാമ്യം അനുവദിച്ചാല്‍ ഇത് നടപ്പാക്കാന്‍ ഉത്തരവ് അടക്കം അഭിഭാഷകന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മെയില്‍ അയക്കണം. ഇതിനൊപ്പം കോടതി ഉത്തരവില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ജാമ്യക്കാരുടെ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും സ്‌കാന്‍ ചെയ്ത് അയക്കണം.</p>

<p>ഇത് പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റ് പ്രതിയെ മോചിപ്പിക്കാന്‍ ജയിലിലേയക്ക് ഉത്തരവ് മെയിലില്‍ നല്‍കും. ജാമ്യക്കാര്‍ ശരിയായ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റുമായി ഏപ്രില്‍ മാസം കോടതിയില്‍ നേരിട്ട് ഹാജരാകാനും മജിസ്‌ട്രേറ്റ് നിര്‍ദേശിക്കും. നിലവില്‍ പതിനഞ്ചിലധികം ജാമ്യ അപേക്ഷകള്‍ മൂന്ന് ദിവസം എത്തിയെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ എ ഹക്കിം പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button