News

മഹാദുരന്തങ്ങള്‍ നിറഞ്ഞ വര്‍ഷം; 2021നെ കുറിച്ച് ബാബാ വാംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാകുന്നു

മഹാമാരിയായ കൊവിഡിന് വാക്‌സിന്‍ എത്തിയതോടെ 2021 ആശ്വാസകരമായ വര്‍ഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാല്‍ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ബാല്‍ക്കന്‍സിന്റെ നോസ്ട്രഡാമസ്’എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്‌തെറോവ എന്ന ബാബ വാംഗയുടെ പ്രവചനങ്ങളില്‍ 85 ശതമാനവും സത്യമായെന്നാണ് കരുതപ്പെടുന്നത്. ശാസ്ത്രീയമായി വിശദീകരണം ഒന്നും നല്‍കാനില്ലെങ്കിലും ഇവരുടെ പ്രവചനങ്ങളെ പലരും ഗൗരവമായി തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് 2021 നെക്കുറിച്ച് ഇവര്‍ പ്രവചിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബള്‍ഗേറിയന്‍ വംശജയായ ബാബ വാംഗയ്ക്ക് പന്ത്രണ്ടാം വയസില്‍ ദുരൂഹ സാഹചര്യത്തില്‍ കാഴ്ച ശക്തി നഷ്ടമായി. ഭാവിയിലേക്കുള്ള കാഴ്ചകള്‍ കാണാന്‍ ദൈവം തനിക്ക് അപൂര്‍വ്വ സമ്മാനം തന്നുവെന്നാണ് വാംഗയുടെ അവകാശവാദം. സോവിയറ്റ് യൂണിയന്റെ പതനം, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം തുടങ്ങി പല കാര്യങ്ങളും ഇവര്‍ പ്രവച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് വാംഗ പ്രശസ്തി നേടിയത്. അമേരിക്കയുടെ 44-ാം പ്രസിഡന്റ് ( ബറാക് ഒബാമ ) കറുത്ത വര്‍ഗ്ഗക്കാരന്‍ ആയിരിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നത്രെ. 2011 ലെ അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തം, ബ്രെക്‌സിറ്റ്, മുസ്ലിം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചതായാണ് പറയപ്പെടുന്നത്. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റിന് (ഡൊണാള്‍ഡ് ട്രംപ്) ‘ദുരൂഹ രോഗം’ ബാധിക്കും. ഇത് അയാളുടെ കേഴ്‌വി ശക്തി ഇല്ലാതാക്കും. ഒപ്പം തലച്ചോറിന് ആഘാതം സൃഷ്ടിക്കുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു.

1996 ല്‍ 85-ാം വയസിലാണ് വാംഗ മരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പായി തന്നെ 2021നെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. ദുരന്തങ്ങളും മഹാദുരന്തങ്ങളും നിറഞ്ഞ വര്‍ഷമായിരിക്കും ഇതെന്നാണ് പ്രവചനം. പ്രതിസന്ധികളുടെ കാലഘട്ടമായിരിക്കും. ആളുകളുടെ അവബോധത്തില്‍ മാറ്റം വരും. വിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ ഭിന്നിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ തന്നെ മാറ്റുന്ന വിനാശകരമായ സംഭവങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്’ എന്നാണ് വാക്കുകള്‍.

ഈ വര്‍ഷത്തില്‍ കാന്‍സറിന് മരുന്ന് കണ്ടുപിടിക്കുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ’21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാന്‍സറില്‍ നിന്നും മനുഷ്യരാശി മോചനം നേടും. കാന്‍സറിനെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചിടുന്ന ഒരു ദിവസം വരും’. 2021 നെക്കുറിച്ച് ഇവരുടെ ഏറ്റവും വിചിത്രമായ പ്രവചനം ‘കരുത്തനായ ഒരു ഡ്രാഗണ്‍ മാനവരാശിയെ പിടിച്ചടക്കും’ എന്നതാണ്. മൂന്ന് വന്‍ ശക്തികള്‍ ഒന്നിക്കുമെന്നും ആളുകളുടെ കയ്യില്‍ ചുവന്ന പണമുണ്ടാകുമെന്നും ഇവര്‍ പ്രവചിച്ചു’.

ബാബ വംഗ പരാമര്‍ശിക്കുന്ന ‘ഡ്രാഗണ്‍’ ചൈനയാണെന്ന് വ്യാഖ്യാതാക്കള്‍ അനുമാനിക്കുന്നത്. മൂന്ന് വന്‍ശക്തികള്‍ റഷ്യയും ചൈനയും ഇന്ത്യയുമാകാമെന്നും അനുമാനമുണ്ട്. 5079 വരെയുള്ള പ്രവചനങ്ങള്‍ ഇത്തരത്തില്‍ വാംഗ നടത്തിയിട്ടുണ്ട്. അതിനു ശേഷം ലോകം അവസാനിക്കുമെന്നാണ് ഇവരുടെ പ്രവചനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker