ന്യൂഡൽഹി:ഓസ്ട്രേലിയക്കെതിരായ ഡൽഹി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് തകർച്ചയെ നേരിട്ട ഇന്ത്യ അതിൽ നിന്ന് കരകയറി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ ലീഡിന്റെ അടുത്ത് പോലും എത്തില്ല എന്ന നിലയിലാണ് ഓസ്‌ട്രേലിയൻ ഇന്നിങ്സിൽ നിന്ന് 1 റൺ അകലെ മാത്രം പോരാട്ടം അവസാനിപ്പിച്ചത്.
വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ ലീഡ് എന്ന സ്വപ്നം മാത്രമല്ല 200 പോലും കടക്കില്ല എന്ന ഘട്ടത്തിൽ നിന്നാണ് ഇന്ത്യ തിരിച്ചുവന്നത്. അക്‌സർ(74) അശ്വിൻ (37) കരുത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയൻ സ്കോറിന്റെ അടുത്ത് വരെ എത്തിയത്.
ഇന്ന് രാവിലെ സെക്ഷൻ ആരംഭിച്ചത് മുതൽ ഇന്ത്യ തകർച്ച നേരിടുക ആയിരുന്നു. ഇന്നലത്തെ സ്കോറിനോട് 25 റൺസ് കൂടി ചേർക്കുന്നതിനിടെ രാഹുലിനെ(17) പുറത്താക്കി വേട്ട തുടങ്ങിയ ലിയോൺ ; പിന്നാലെ രോഹിത്(32), പൂജാര(0) അയ്യർ (4) എന്നിവരെ പുറത്താക്കി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ആ സമയത്ത് ക്രീസിൽ ഉറച്ച ജഡേജ- കോഹ്ലി കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ജഡേജ ആയിരുന്നു ആക്രമിച്ച് കളിച്ചത്. എന്നാൽ ജഡേജയെ കുടുക്കി മർഫി ഓസ്‌ട്രേലിയക്ക് പുതുജീവൻ നൽകി. തൊട്ടുപിന്നാലെ ക്രീസിൽ സെറ്റായി നിന്ന കോഹ്ലി (44) അമ്പയറിന്റെ വിവാദ തീരുമാനത്തെ പുറത്തായി. കെ.എസ് ഭരതും (6) ലിയോയോണിന് ഇരയായി മടങ്ങി. ലിയോൺ 5 വിക്കറ്റുകൾ നേടി ആദ്യ ടെസ്റ്റിൽ തൻ കേട്ട പഴികൾക്ക് മറുപടി കൊടുത്തു.
ഇന്ത്യൻ വാലറ്റത്തെ തീർത്ത് അടുത്ത ഇന്നിംഗ്സ് ആരംഭിക്കാം എന്നുവിചാരിച്ച ഓസ്‌ട്രേലിയക്ക് പണി കൊടുത്ത് ക്രീസിൽ ഉറച്ച അക്‌സർ- അശ്വിൻ കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തി. രാഹുൽ അടക്കമുള്ള മുൻനിര കാണിക്കാൻ മറന്ന അച്ചടക്കവും പോരാട്ടവും പുറത്തെടുത്തപ്പോൾ ഈ പിച്ചിൽ ഭൂതമൊന്നും ഇല്ല എന്നും മര്യാദക്ക് കളിച്ചാൽ സ്കോർ ഉയർത്താമെന്നും ഇരുവരും കാണിച്ച് കൊടുത്തു.
അക്സറിന്റെ ഇന്നിംഗ്സ് എടുത്ത് പറയേണ്ടതാണ് , ഒരു ബോളർ എന്ന നിലയിൽ മാത്രമല്ല അതിനേക്കാൾ മികച്ച രീതിയിൽ കളിക്കുന്ന ബാറ്റ്‌സ്മാനായി തനിക്ക് കളിക്കാമെന്ന് അക്‌സർ കാണിച്ചു