InternationalNews
20 വർഷത്തെ പ്രണയം; ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങിന് സ്വവര്‍ഗവിവാഹം
അഡ്‌ലെയ്ഡ്:ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമായ പെന്നി സുഹൃത്ത് സോഫി അലോവാഷിനെയാണ് വിവാഹം ചെയ്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ശനിയാഴ്ച്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ വൈനറിയിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ ദിനം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടയാണെന്ന് പെന്നി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹ ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പെന്നി ഓസ്‌ട്രേലിയയിലെ കാബിനറ്റ് പദവി വഹിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയാണ്. 2017-ലാണ് ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്. പെന്നിയും സോഫിയും 20 വര്‍ഷമായി ഒരുമിച്ചാണ് താമസം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News