CricketNewsSports

India Vs Australia: ട്രാവിസ് ഹെഡിന് സെഞ്ചുറി!ഇന്ത്യയ്‌ക്കെതിരെ ഓസീസിന് ഭേദപ്പെട്ട ലീഡ്‌

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് 157 റണ്‍സിന്റെ ലീഡ്. രണ്ടാംദിനം ഒരുവിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്നനിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 337 റണ്‍സിന് ഓള്‍ഔട്ടായി. 141 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ മികവിലാണ് ഓസ്‌ട്രേലിയ 337 റണ്‍സിലേക്കെത്തിയത്. ട്രാവിസ് ഹെഡ്ഡിന് പുറമേ മാര്‍നസ് ലബുഷെയ്ന്‍(64) നഥാന്‍ മക്‌സീനി(39) എന്നിവരും ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ഇന്ത്യന്‍നിരയിലെ ടോപ്‌സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറുവിക്കറ്റ് നേടി.

പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച ടീമില്‍നിന്ന് മൂന്നുമാറ്റങ്ങളുമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങിയത്. ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കുപകരം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ആര്‍. അശ്വിന്‍ എന്നിവര്‍ കളിച്ചു. ഡേ-നൈറ്റ് ടെസ്റ്റായതിനാല്‍, ചുവപ്പിനുപകരം പിങ്ക് പന്തിലാണ് മത്സരം. ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചെങ്കിലും അത് പൂര്‍ണമായും മുതലാക്കാനായില്ല. ഫ്ളഡ്‌ലിറ്റിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇടയ്ക്ക് കളി നിര്‍ത്തിവെക്കേണ്ടിയുംവന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു..

ഇന്ന് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ നതാന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ (2) നിലയുറപ്പിക്കും മുമ്പ് പവലിയനിലെത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. സ്മിത്തും പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്. പിന്നാലെ മര്‍നസ് ലബുഷെയ്ന്‍ (64) – ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് നിതീഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ലബുഷെയ്‌നെ ഗള്ളിയില്‍ യശസ്വി ജയ്‌സ്വാളിന്റെ (64) കൈകളിലെത്തിച്ചു. 

നല്ല രീതിയില്‍ കളിക്കുകയായിരുന്നു ലബുഷെയ്ന്‍ ഒമ്പത് ബൗണ്ടറികള്‍ നേടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ അശ്വിന്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെതിച്ചു. എന്നാല്‍ ടിവി റിപ്ലെകളില്‍ പന്ത് ബാറ്റില്‍ ഉരസിയില്ലെന്നുള്ളത് വ്യക്തമായിരുന്നു. അതിന് മുമ്പ് മാര്‍ഷിന്റെ ഉറപ്പായ ഒരു എല്‍ബിഡബ്ല്യു വ്യക്തമായ തെളിവില്ലെന്ന് കാരണം പറഞ്ഞ് അംപയര്‍മാര്‍ നിഷേധിച്ചിരുന്നു. പിന്നീട് മറ്റൊരു ആംഗിളില്‍ നിന്നുള്ള വീഡിയോ വന്നപ്പോള്‍ ഔട്ടാണെന്ന് വ്യക്തമായിരുന്നു. എന്തായാലും അധികനഷ്ടം മാര്‍ഷ് ഇന്ത്യക്കുണ്ടാക്കിയില്ല. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയും (15) പെട്ടന്ന് മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന താരം ഇതുവരെ 137 പന്തുകള്‍ നേരിട്ടു. നാല് സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. 

ആദ്യദിനം ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. ജസ്പ്രിത് ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. നേരത്തെ, നിതീഷ് റെഡ്ഡിക്ക് പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍. യശസ്വി ജയ്സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ആത്മവിശ്വാസത്തോടെ ബാറ്റ്  ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.

തുടര്‍ന്ന് 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്സ്വീനി പിടികൂടി. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. പിന്നാലെ ഗില്ലിനെ, സ്‌കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഡിന്നറിന് ശേഷവും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോളണ്ട് ഡിന്നറിന് ശേഷമുള്ള ആദ്യ പ്രഹരമേല്‍പ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker