CricketNewsSports

ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ണ്ണം,ഓസ്‌ട്രേലിയയോടും തോൽവി

അഹമ്മദാബാദ്: നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ ഈ ലോകകപ്പിലെ പതനം പൂര്‍ണ്ണമായി. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 33 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംബയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡം സംബയ 10 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.നേരത്തെ ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

സ്കോര്‍ :
ഓസ്ട്രേലിയ 286 (49.3)
ഇംഗ്ലണ്ട്          253 (48.1)

286 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് റണ്‍സ് എടുക്കും മുന്‍പ് തന്നെ ജോണി ബാരിസ്റ്റോയുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ തന്നെ ജോ റൂട്ടും പുറത്തായി 19-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ തുടര്‍ന്ന് ജോ ബട്ട്ലറും, ഡെയ്വിഡ് മലന്‍ എന്നിവര്‍ ചേര്‍ന്ന് വിജയ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിനായി ഉണ്ടാക്കി എന്നാല്‍‌ ഇവര്‍ പിരിഞ്ഞതോടെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റുകള്‍ പതിച്ചു. 90 പന്തില്‍ 64 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്ക്  64 പന്തില്‍ 50 റണ്‍സ് നേടിയ ഡെയ്വിഡ് മലന്‍ എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. 

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് മര്‍നസ് ലബുഷെയ്ന്‍ (77), സ്റ്റീവന്‍ സ്മിത്ത് (44), കാമറൂണ്‍ ഗ്രീന്‍ (47) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. 

മോശം തുടക്കമായിരുന്നു ഓസീസിന്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് (11), ഡേവിഡ് വാര്‍ണര്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഇരുവരേയും വോക്‌സാണ് മടക്കിയത്. 38 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

പിന്നീട് സ്മിത്ത് – ലബുഷെയ്ന്‍ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും 75 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ജോഷ് ഇന്‍ഗ്ലിസിനാവട്ടെ (3) തിളങ്ങാനായാതുമില്ല.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ടീമിലെത്തിയ ഗ്രീന്‍, ലബുഷെയ്‌നൊപ്പം ചേര്‍ന്നതോടെ ഓസീസ് അനായാസം റണ്‍ കണ്ടെത്തിത്തുടങ്ങി. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. ലബുഷെയ്‌നെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസ് (35) മോശമല്ലാത്ത സംഭവാന നല്‍കി. എന്നാല്‍ ഗ്രീന്‍ മടങ്ങിയതിന് പിന്നാലെ സ്‌റ്റോയിസിസ് മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. 

പാറ്റ് കമ്മിന്‍സ് (10), മിച്ചല്‍ സ്റ്റാര്‍ക്ക് (10) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ആഡം സാംപ (19 പന്തില്‍ 29) മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker