തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസില്‍ കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരേ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐയുടെ ഹര്‍ജി. തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ ഹര്‍ജി നല്‍കിയത്.
കേസന്വേഷണം വഴിതെറ്റിക്കാന്‍ സോബി ബോധപൂര്‍വം അന്വേഷണസംഘത്തോട് കളവായി മൊഴിപറഞ്ഞതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. 2018 സെപ്റ്റംബര്‍ 25-ന് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിനു മുന്‍പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടതായാണ് സോബി മൊഴിനല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ സോബിയുടെ മൊഴി കളവാണെന്ന് അന്വേഷണസംഘത്തിനു ബോധ്യമായി.
തുടര്‍ന്നുള്ള അന്വേഷണത്തോട് സോബി സഹകരിച്ചുമില്ല. ഇതോടെയാണ് സിബിഐ സോബിക്കെതിരെ കോടതിയെ സമീപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News