CrimeKeralaNews

സഹായിയായി നിന്ന പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമം: പാചകക്കാരൻ അറസ്റ്റിൽ

കാസർകോട്: ഉത്സവസ്ഥലത്ത് പാചകത്തിന്‌ സഹായിയായിനിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. 15-കാരന്റെ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിലെ സതീശനെ ആദൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ്‌ ചെയ്തു. കോടതി സതീശനെ റിമാൻഡ് ചെയ്തു.

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിന് ഭക്ഷണം പാകംചെയ്യാൻ എത്തിയതായിരുന്നു സതീശൻ. പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകംചെയ്യുന്നതിന് സഹായിക്കാൻ ഇവിടെയുണ്ടായിരുന്നു.

ഭക്ഷണം ഉണ്ടാക്കിയശേഷം കുട്ടിയെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാനുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.

എട്ടാം ക്ളാസ് വിദ്യാർഥിനിയെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ തൃശ്ശൂർ പൂമംഗലം അരിപ്പാലം പതിശേരിയിൽ ഫാ. എഡ്വിൻ ഫിഗരസ് കുറ്റക്കാരനായി കണ്ടെത്തിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. എന്നാൽ, പ്രതിയെ ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് 20 വർഷം കഠിന തടവായി കുറച്ചു.

എഡ്വിൻ ഫിഗരസിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗരസിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടു. പ്രതികൾ നൽകിയ അപ്പീലിൽ ജസ്റ്റിസ് പി.ബി. സുരേഷ്‌ കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

ബലാത്സംഗം സ്ത്രീകൾക്കും സമൂഹത്തിനും എതിരായ കുറ്റകൃത്യമാണെന്നും മാന്യമായി ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണെന്നും കോടതി വിലയിരുത്തി. എന്നാൽ, കുറ്റത്തിന് ആനുപാതികമായ ശിക്ഷയാണ് നൽകേണ്ടതെന്ന് വിലയിരുത്തിയാണ് ശിക്ഷയിൽ ഇളവു വരുത്തിയിരിക്കുന്നത്.

പ്രതി രക്ഷപ്പെട്ടത് രണ്ടാം പ്രതിയുടെ കാറിലാണെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് രണ്ടാം പ്രതിക്ക് അറിവുണ്ടായിരുന്നെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് വെറുതേ വിട്ടത്.

2015 ജനുവരി 12 മുതൽ മാർച്ച് 28 വരെ പലപ്പോഴായി പെൺകുട്ടിയെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി എഡ്വിൻ ഫിഗരസ് നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ വടക്കേക്കര പോലീസാണ് കേസെടുത്തത്. അന്വേഷണത്തിന്റെ തുടക്കത്തിൽ വിദേശത്തേക്കു കടന്ന പ്രതി തിരിച്ചെത്തി പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker