കൊച്ചി: പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം. പനമ്പള്ളി നഗറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഇതര സംസ്ഥാനക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തു.
ജാര്‍ഖണ്ഡ് സ്വദേശിയായ ജാദു എന്ന ആളാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. എസ്.ബി.ഐ എടിഎമ്മിന്റെ ഭാഗം തകര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു.
ഇയാള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഇയാളെ പിടിച്ചുവെക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഹോം ഗാര്‍ഡിനെ കൈയ്യിലുണ്ടായിരുന്ന വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും തേവര സ്റ്റേഷനില്‍നിന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News