KeralaNews

വീണ്ടും ടി.ടി.ഇയ്ക്ക് നേരെ ആക്രമണം,ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ; കണ്ണിന് പരുക്ക്

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്.

ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്‌സണ്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഡി-11 കോച്ചിലാണ് സംഭവം നടന്നത്.

ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്‌സണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. ആക്രമണിത്തിൽ ടിടിഇയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പിന്നാലെ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യാത്ര തുടർന്ന ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് ടിടിഇ ജയ്‌സണിന്റെ മൊഴി എടുത്തു. കൂടാതെ സംഭവം നേരിട്ട് കണ്ട രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button