മുംബൈ : എടിഎം സേവന നിരക്കുകള്‍ മാറുന്നു. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സേവന നിരക്കുകള്‍ക്കാണ് മാറ്റമുള്ളത്. ഒക്ടോബര്‍ 1 മുതല്‍ പുതിയ സേവന നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക്മാസം 8 മുതല്‍ 10 തവണ വരെ എടിഎം ഇടപാടുകള്‍ സൗജന്യമായി ഉപയോഗിക്കാം. ഇതില്‍ അഞ്ച് ഇടപാടുകള്‍ എസ്ബിഐ എടിഎം വഴിയും മൂന്നെണ്ണം മറ്റ് എടിഎം വഴിയും നടത്താം. മെട്രോ ഇതര പ്രദേശങ്ങളിലെ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് 10 എടിഎം ഇടപാടുകള്‍ സൗജന്യമായി നടത്താം.
ഇതില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ നിശ്ചിത തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും. സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകള്‍ക്ക് 5 രൂപ മുതല്‍ 20 രൂപ വരെ ആണ് ഈടാക്കുക. എല്ലാ നിരക്കുകള്‍ക്കും ജിഎസ്ടി ബാധകമായിരിക്കും. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ഇടപാട് നിരസിക്കപ്പെടുകയാണെങ്കിലും എസ്ബിഐ ചാര്‍ജ് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് ഇതിന് എസ്ബിഐ ഈടാക്കുക. കാര്‍ഡ് രഹിത പണം പിന്‍വലിക്കലിനും ചാര്‍ജ് ഈടാക്കും.
എല്ലാ പ്രദേശങ്ങളിലും ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐയിലും മറ്റ് ബാങ്കുകളിലും എടിഎം ഇടപാടുകള്‍ സൗജന്യമായി നടത്താം , പരിധി ഉണ്ടായിരിക്കില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാസം ശരാശരി 25,000 രൂപക്ക് മുകളില്‍ ഉണ്ടെങ്കില്‍ സൗജന്യ എടിഎം ഇടപാടുകള്‍ക്ക് പരിധി ബാധകമായിരിക്കില്ല.