KeralaNews

പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്” കമൻ്റിന് മറുപടിയുമായി അശ്വതി

കൊച്ചി: ടെലിവിഷന്‍ അവതാരക എന്ന നിലയിലും അഭിനേയത്രി എന്ന നിലയിലും ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം അശ്വതിയെ തേടിയെത്തി. എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അശ്വതിയുടെ യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാമും എല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു അശ്ലീല കമന്‍റിന് അശ്വതി നല്‍കിയ കിടിലന്‍  മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഇന്‍സ്റ്റഗ്രാമിലെ ‘ക്യു ആന്‍റ് എ’ സെഷനിലാണ് അശ്വതി പ്രതികരിച്ചത്. കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചാണ് അശ്വതി അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

”പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്” എന്നാണ് അശ്വതി നല്‍കിയ മറുപടി. ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതിയുടെ പ്രതികരണം. അശ്വതിയെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയത്. നേരത്തെയും ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച അശ്വതിയുടെ പോസ്റ്റുകള്‍ വൈറലായിരുന്നു. 

നേരത്തെ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരുന്നു . 

‘സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’- എന്നാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല എന്നും പലരും കമന്‍റ് ചെയ്തു. എന്നാല്‍ ഇയാളെ അനുകൂലിച്ചുകൊണ്ടും നിരവധി പേരാണ് പോസ്റ്റിന് താഴെ രംഗത്തെത്തിയത്.

ഇതോടെ അശ്വതി തന്നെ ഒരു കമന്‍റും ചെയ്തിട്ടുണ്ട്. ‘എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്സ് അവർ കൈയടക്കി ഗയ്‌സ് ! ഞാൻ പോണ്… ബൈ’- എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker