ഭൂമിയുടെ ഭ്രമണപഥത്തില്‍ അജ്ഞാത വസ്തു! അമ്പരന്ന് ശാസ്ത്രലോകം
ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു അജ്ഞാത വസ്തു ചുറ്റിക്കറങ്ങുന്നതായി ശാസ്ത്രജ്ഞര്‍. ഇത് എന്താണെന്നു കൃത്യമായി വ്യക്തമല്ലെങ്കിലും അതിനെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രലോകം. ഭ്രമണപഥത്തില്‍ പ്രവേശിച്ച് 27,000 മൈല്‍ അകലെയായി ഉപഗ്രഹമായ ചന്ദ്രനെ പോലെ ഇതു ചുറ്റി സഞ്ചരിക്കുന്നു. ഭൂമിയെ ചുറ്റുന്ന ചില ഛിന്നഗ്രഹങ്ങളേക്കാള്‍, ഇത് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഗ്രഹത്തിലേക്ക് തിരിച്ചുവരുന്ന ഏതെങ്കിലും ചില പഴയ ബഹിരാകാശ അവശിഷ്ടമായിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ ഊഹിക്കുന്നു.
നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. പോള്‍ ചോഡാസ് വിശ്വസിക്കുന്നത്. ആസ്റ്ററോയിഡ് 2020 എസ്ഒ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു 1960 കളില്‍ നിന്നുള്ള ഒരു പഴയ ബൂസ്റ്റര്‍ റോക്കറ്റായിരിക്കാമെന്നാണ്.
‘പുതുതായി കണ്ടെത്തിയ ഈ വസ്തു 2020 എസ്ഒ ഒരു പഴയ റോക്കറ്റ് ബൂസ്റ്ററാണെന്ന് ഞാന്‍ സംശയിക്കുന്നു. ചന്ദ്ര ദൗത്യത്തില്‍ നിന്ന് വേര്‍പെട്ട ഒരു റോക്കറ്റ് അതിന്റെ പ്രാഥമികഘട്ടത്തില്‍ ചന്ദ്രന്റ ഭ്രമണപഥത്തിലൂടെ കടന്നുപോകുകയും സൂര്യന്റെ ഭ്രമണപഥത്തിലേക്ക് രക്ഷപ്പെടുകയും ചെയ്താല്‍ അത് കൃത്യമായി ഇങ്ങനെ ഭൂമിയെ പിന്തുടരും. ഒരു ഛിന്നഗ്രഹം ഇതുപോലുള്ള ഒരു ഭ്രമണപഥത്തിലേക്ക് പരിണമിക്കാന്‍ സാധ്യതയില്ല, പക്ഷേ അസാധ്യമല്ല.’ പോള്‍ ചോഡാസ് പറയുന്നു.