EntertainmentNationalNews

നടൻ അശോക് സെൽവനും നടി കീര്‍ത്തിയും വിവാഹിതരാവുന്നു?

ചെന്നൈ:മിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരാവുന്നുവെന്ന് റിപ്പോർട്ട്. വിവിധ തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്തകൾ വന്നിരിക്കുന്നത്. സെപ്റ്റംബർ 13നാകും വിവാഹമെന്നും സൂചനയുണ്ട്. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. എന്റർടെയ്ൻമെന്റ് ട്രാക്കർമാരും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വന്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിലുമെത്തിയിരുന്നു.

2019ൽ പുറത്തിറങ്ങിയ ‘തുമ്പാ’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയരംഗത്തെത്തുന്നത്. അൻബിർക്കിനിയൽ എന്ന ചിത്രത്തിൽ അരുൺ പാണ്ഡ്യനും കീർത്തിയും അച്ഛനും മകളുമായിത്തന്നെ അഭിനയിച്ചിരുന്നു. അന്ന ബെൻ നായികയായ ‘ഹെലൻ’ സിനിമയുടെ തമിഴ് റീമേക്കായിരുന്നു ഇത്.

സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker