സങ്കടമല്ല ഒരു പിടപ്പാണ് ;പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ എങ്ങനെയായിരിക്കും എന്നാണ് ചിന്ത; ഇമോഷണലായി ആശ ശരതിന്റെ വീഡിയോ
കൊച്ചി:മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. അഭിനേത്രിയും നര്‍ത്തകിയുമായ ആശ ശരത് അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. കുടുംബത്തിലെ വിശേഷങ്ങളാണ് ചാനലിലൂടെയായി പങ്കിടുന്നത്.
ആശ ശരത് കുടുബമെന്നാണ് ചാനലിന് പേര് നല്‍കിയത്. ഉത്തരയുടെ വിവാഹ വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കുവെച്ചിരുന്നു. കൊച്ചിയില്‍ നടന്ന താരവിവാഹത്തില്‍ സിനിമാലോകത്ത് നിന്നും നിരവധി പേരാണ് പങ്കെടുത്തത്. മകളുടെ കല്യാണ വിശേഷങ്ങള്‍ ഇനിയും പറയാനുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആശ. അതേക്കുറിച്ച് പറയുമ്പോഴേ ഇമോഷണലായി പോവുമെന്നായിരുന്നു ശരതിന്റെ പ്രതികരണം.
1997 നവംബര്‍ 25നാണ് പങ്കു എന്ന ഉത്തര ജനിച്ചത്. ഞങ്ങളുടെ വീട്ടില്‍ എല്ലാവരുടെ മുഖത്തും പുഞ്ചിരിയും ഭയങ്കരമായൊരു സന്തോഷവും കൊണ്ടുവന്നത് പങ്കു ജനിച്ചതാണ്. എനിക്കും ശരത്തേട്ടനും അവളൊരു ബഡ്ഡിയെപ്പോലെയാണ്. ഞങ്ങളുടെ സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം അവളും കൂടെയുണ്ടായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ മകളുടെ വിവാഹം നടത്താനായതിന്റെ സന്തോഷം പങ്കുവെച്ച് ആശയും ശരതും എത്തിയിരുന്നു.
മകള്‍ എന്നതിലുപരി എന്റെയൊരു ഫ്രണ്ടാണ് പങ്കു. സങ്കടമല്ല ഒരു പിടപ്പ് എന്ന് പറയില്ലേ, അത് എല്ലാ അമ്മമാര്‍ക്കും ഉണ്ടാവുന്നതാണ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ എങ്ങനെയായിരിക്കും അവള്‍ എന്നാണ് ചിന്ത. എന്റെ മടിയില്‍ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മോളാണ്. എല്ലാ അമ്മമാര്‍ക്കുമുള്ള ആശങ്ക എനിക്കുമുണ്ട്്. ഇഷ്ടപ്പെട്ട ആളിന്റെ കൂടെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നത് കാണുന്നതാണ് അച്ഛനമ്മമാരുടെ സന്തോഷം. സ്വന്തമായി ജീവിക്കുമ്പോള്‍ അവള്‍ സ്‌ട്രോംഗാവുമെന്ന് എനിക്കുറപ്പുണ്ട്
. മോള്‍ക്ക് എല്ലാവിധ ആശംസകളും. നീയാണെന്റെ ഭാഗ്യവും ജീവിതവും എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.ചേച്ചി എനിക്കൊരു ഇമോഷനാണ്. പറഞ്ഞാല്‍ ഇമോഷനാവുമെന്നായിരുന്നു കീര്‍ത്തന പറഞ്ഞത്. സന്തോഷമാണ് എന്നാല്‍ സങ്കടവുമുണ്ട്. മിക്‌സഡ് ഫീലിംഗ്‌സാണ്. പറഞ്ഞാല്‍ ഇമോഷണലായി പോവും.
നല്ലൊരു കുടുംബത്തിലേക്കാണ് പങ്കു പോയത്. നല്ലൊരു മോനെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാനും മോനും ഫ്രണ്ട്‌സിനെപ്പോലെയാണ്. ഞങ്ങളുടെ താല്‍പര്യങ്ങളിലും ഇഷ്ടങ്ങളിലുമെല്ലാം സമാനതകളുണ്ടെന്നായിരുന്നു ശരത് പറഞ്ഞത്.വിവാഹ ദിനത്തില്‍ ഉത്തര അണിഞ്ഞ സാരിയെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമൊക്കെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. അമ്മയാണ് എല്ലാം സെലക്റ്റ് ചെയ്തത്.
സാരി സെലക്റ്റ് ചെയ്യുന്ന സമയത്ത് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അപ്പോഴാണ് മൂന്ന് സാരിയും വീഡിയോയിലൂടെ കാണിച്ചത്. അങ്ങനെ വന്ന അഭിപ്രായങ്ങളും കൂടി നോക്കി സാരി തീരുമാനിച്ചു. ഇതെല്ലാം നല്ലൊരു ഓര്‍മ്മയായിരിക്കാനായി അമ്മ ചെയ്തതാണെന്നും ഉത്തര വ്യക്തമാക്കിയിരുന്നു.