KeralaNews

Asani:ശക്തിപ്രാപിച്ച് അസാനി; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്. 24മണിക്കൂറിൽ 64.5മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മദ്ധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര, തമിഴ്നാട് തീരത്ത് അസാനിയുടെ ഫലമായി കാറ്റും മഴയും ശക്തമായിരിക്കുകയാണ്. ചെന്നൈയിലേയ്ക്കും വിശാഖപട്ടണത്തിലേയ്ക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കി. അടുത്ത 24മണിക്കൂറിനുള്ളിൽ അസാനി ദുർബലമായി വലിയ നാശനഷ്ടങ്ങളുണ്ടാക്കാതെ അവസാനിക്കുമെന്നാണ് നിഗമനം. കാറ്റിന്റെ നിലവിലെ വേഗത 95 മുതല്‍ 105 കിലോമീറ്റര്‍ വരെയാണ്. ഇത് 115 വരെയാകുമെന്നാണ് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button