KeralaNews

രണ്ടാം വന്ദേഭാരതിന്റെ അന്തിമ സമയക്രമമായി; തിരൂരിലടക്കം പത്ത് സ്റ്റോപ്പുകൾ

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് അന്തിമ സമയക്രമമായി. ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. രാവിലെ 7 മണിയോടെ കാസര്‍കോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 3.05-ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.58-ന് കാസര്‍കോടെത്തും.

ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിന് തിരൂരിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം.

ഞായറാഴ്ച കാസര്‍കോട്ട് നിന്നുള്ള സ്‌പെഷ്യല്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കും.

സ്റ്റോപ്പുകളും സമയക്രമവും


കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20631)

കാസര്‍കോട്: 7.00
കണ്ണൂര്‍: 7.55
കോഴിക്കോട്: 8.57
തിരൂര്‍: 9.22
ഷൊര്‍ണൂര്‍: 9.58
തൃശൂര്‍: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05

തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20632)

തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂര്‍: 7.40
ഷൊര്‍ണൂര്‍: 8.15
തിരൂര്‍: 8.52
കോഴിക്കോട്: 9.23
കണ്ണൂര്‍: 10.24
കാസര്‍കോട്: 11.58

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button