FootballNewsSports

‘ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയാണു ഫുട്ബോളിൽ ഫേവറീറ്റുകൾ’

ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയായിരിക്കും ഫുട്ബോളിൽ ഫേവറീറ്റുകളെന്ന് അർജന്റീനയുടെ വെറ്ററൻ ഫുട്ബോളർ യുവാൻ റിക്വൽമി. ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കപ്പടിച്ചതിനെക്കുറിച്ചു പ്രതികരിച്ചപ്പോഴാണ് റിക്വൽമി മെസ്സിയെക്കുറിച്ചും മനസ്സു തുറന്നത്. എല്ലാ അർജന്റീനക്കാർക്കും സന്തോഷിക്കാനുള്ള കാര്യങ്ങൾ ചെയ്ത ടീം അംഗങ്ങളോടെല്ലാം നന്ദിയുണ്ടെന്നും റിക്വൽമി ഒരു സ്പോര്‍ട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ ഫുട്ബോൾ ഇഷ്ടപ്പെടുന്നവർക്കെല്ലാം മെസ്സി ലോകകപ്പ് കിരീടം ഉയർത്തുകയെന്നതു മനോഹരമായ കാര്യമാണ്. അർജന്റീനക്കാർ മാത്രമല്ല അത് ആഗ്രഹിച്ചത്. ഒരാൾക്ക് അതിന് അർഹതയുണ്ടെന്ന കാര്യത്തിൽ എല്ലാവരും യോജിക്കുന്നത് ചരിത്രത്തിൽ വളറെ കുറച്ചു തവണ മാത്രം സംഭവിക്കുന്ന കാര്യമാണ്. മെസ്സി ലോകകപ്പ് നേടിയതിൽ എനിക്കു സന്തോഷമുണ്ട്.’’– റിക്വൽമി പറഞ്ഞു.

‘‘ മെസ്സി എത്ര നാൾ കളിക്കുന്നുവോ, അത്രത്തോളം കാലം അർജന്റീനയായിരിക്കും ഫുട്ബോളിലെ ഫേവറീറ്റുകള്‍. മെസ്സിയുടെ ഫുട്ബോൾ പ്രകടനങ്ങൾ അതിശയകരമാണ്.’’– റിക്വൽമി പ്രതികരിച്ചു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അർജന്റീന കിരീടമുയർത്തിയത്. ലോകകപ്പിൽ ഏഴു ഗോളുകൾ നേടിയ മെസ്സി, മൂന്ന് അസിസ്റ്റുകളും നൽകി. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരവും അർജന്റീന സൂപ്പർ താരം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker