30.6 C
Kottayam
Tuesday, April 30, 2024

‘കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ല’ സംവിധായകന്റെ വൈറല്‍ കുറിപ്പ്

Must read

കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതം. കേരളത്തിലെ പ്രധാന ചര്‍ച്ചയും ഇപ്പോള്‍ അതുതന്നെയാണ്. ഇതിനിടെ ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഒരുപരിധി വരെ ഈ സമൂഹത്തിനുമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ അരുണ്‍ഗോപി. കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ലെന്നും അരുണ്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അരുണ്‍ ഗോപിയുടെ കുറിപ്പ്

”ഉത്രയുടെ മരണത്തിന്റെ അല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും കഴിയില്ല. അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. സ്വന്തം കുഞ്ഞിനെ പാറയില്‍ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാന്‍ കഴിയാത്ത നാട്ടില്‍, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ല…
വിവാഹ മോചനം ഒരു പാപമല്ല.. ചേര്‍ന്ന് പോകാന്‍ കഴിയില്ലെങ്കില്‍ ഒഴിഞ്ഞുമാറാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്… ഒരാള്‍ വിവാഹമോചനം എന്ന് ചിന്തിച്ചാല്‍ പ്രത്യേകിച്ചു പെണ്‍കുട്ടി ആണെങ്കില്‍ അമ്ബലനടയില്‍ അറിയാതെ മുള്ളിപോയ കുഞ്ഞിനെ നോക്കുന്ന മേല്‍ശാന്തിയെ പോലെ ആകാതെ ചേര്‍ത്തൊന്നു നിര്‍ത്തൂ. കാര്യങ്ങളറിഞ്ഞ് വേണ്ടത് ചെയ്യൂ… ഇല്ലെങ്കില്‍ ഈ നാട്ടില്‍ ഉത്രമാരുണ്ടാകും വിപിന്‍മാരുണ്ടാകും ( ഭാര്യ കൊന്നു തള്ളിയ ഒരു പരിചിതന്‍ )..!”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week