EntertainmentRECENT POSTS
നികുതി വെട്ടിപ്പ്; നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ചെന്നൈ: വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ താരത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എഗ്മോര്‍ കോടതിയാണ് വിശാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ പണം പിടിച്ചെങ്കിലും അത് അടച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ജീവനക്കാരില്‍ നിന്ന് കമ്പനി പണം പിടിച്ചിരുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ട് 2017ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ജൂലൈ 24നായിരുന്നു കേസില്‍ വിശാല്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ വിശാല്‍ ഹാജരാകാതിരുന്നതിനാല്‍ വിചാരണ ഓഗസ്റ്റ് 28ലേക്ക് മാറ്റിയിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News