KeralaNewsTop Stories
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ വി.വി രാജേഷിനെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. രാവിലെ 11 മണിയോടെ പമ്പ പൊലീസാണ് രാജേഷിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പമ്പയിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്.
യുവതിയെ ആക്രമിച്ച കേസില്‍ പതിനഞ്ചാം പ്രതിയാണ് വി.വി രാജേഷ്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് രാജേഷ് നേരത്തെ പത്തനംതിട്ടാ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജേഷിനെ അറസ്റ്റു ചെയ്തത്.
പ്രായഭേദമന്യേ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്ക്കു പിന്നാലെ ശബരിമലയില്‍ അക്രമമഴിച്ചുവിട്ട ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളായ കെ. സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News