പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ സജീഷ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി വഴിയരികില്‍ നിന്ന് സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കാണിക്കുകയായിരുന്നു. കുട്ടി സംഭവം വീട്ടിലറിയിച്ചതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സജീഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരിന്നു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്‌ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോഴിക്കോട് പോക്സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.