KeralaNews

അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യത

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറയുന്നു.  

ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.

തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രങ്ങൾ തമിഴ്നാട് വനം വകുപ്പ് ജൂണിൽ പുറത്തുവിട്ടിരുന്നു. ചിത്രം പുറത്തുവന്നതോടെ അരിക്കൊമ്പൻ ക്ഷീണതനാണെന്നും മതിയായ ചികിത്സയും ഭക്ഷണവും നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണവുമായി മൃഗസ്നേഹികളും അരിക്കൊമ്പൻ്റെ ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച അധികൃതർ അരിക്കൊമ്പൻ സുരക്ഷിതനാണെന്നും പുറത്തുവന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയിരുന്നു.

തുമ്പിക്കൈയ്യിലെ മുറിവും തുടർച്ചയായി ഏറ്റ മയക്കുവെടികളും അരിക്കൊമ്പൻ്റെ ആരോഗ്യത്തെ ബാധിച്ചുവെന്നായിരുന്നു മൃഗസ്നേഹികൾ വ്യക്തമാക്കിയിരുന്നത്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വെച്ച് അരിക്കൊമ്പനെ നാടുകടത്തിയിട്ട് നാലുമാസമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker