കോട്ടയം: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് സ്ലാബ് കാറിനു മുകളിലേയ്ക്ക് അടര്‍ന്നു വീണു. നടി അര്‍ച്ചനകവി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒഴിവായത് വന്‍ ദുരന്തം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് അര്‍ച്ചന അപകടത്തിന്റെ വിവരം പുറത്ത് വിട്ടത്. കൊച്ചി മെട്രോയുടെ താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണതെന്ന് അര്‍ച്ചന പരാതിപ്പെട്ടു.
സംഭവത്തില്‍ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. പോലീസും കൊച്ചി മെട്രോ അധികൃതരും സംഭവത്തില്‍ ഇടപെടണമെന്നും ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അര്‍ച്ചന വ്യക്തമാക്കിയിട്ടുണ്ട്.
അപകടവിവരം സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട് അര്‍ച്ചന. സംഭവത്തില്‍ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News