മോഹൻലാലിനെ കളിയാക്കിഎടുത്ത സിനിമ വിജയിച്ചതോടെ കൂടുതൽ മോശമായ തിരക്കഥയുമായാണ് ശ്രീനി പിന്നെ വന്നത്
കൊച്ചി:ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു വിഷയമാണ് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ളത്. അടുത്തിടെ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ചർച്ച ആയിരിക്കുന്നത്. മോഹൻലാൽ എല്ലാം തികഞ്ഞ നടൻ ആണെന്നുള്ള ശ്രീനിവാസന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ശ്രീനിവാസൻ മോഹൻലാലിനെ കളിയാക്കി എടുത്ത തിരക്കഥകൾ ആണ് ഉദയനാണ് താരം, സരോജ് കുമാർ എന്നീ സിനിമകൾ എന്ന് പലപ്പോഴും പ്രേക്ഷകർ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ശരിക്കും ലാൽ സാറിനെ പോലെ ഒരാളെ അധികം എങ്ങും കാണാൻ കഴിയില്ല എന്നും ലാൽ സാറിന്റെത് വലിയ മനസ്സ് ആണെന്നുമാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. കാരണം ശ്രീനിവാസൻ തന്നെ കളിയാക്കി ആണ് ഉദയനാണ് താരം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് അറിഞ്ഞോണ്ട് തന്നെയാണ് മോഹൻലാൽ ആ സിനിമയിൽ അഭിനയിച്ചത്. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ പിന്നീട് ആ സിനിമയിൽ അഭിനയിച്ചതിന് എനിക്ക് കുറ്റബോധം തോന്നിയിരുന്നു.
തന്നെ കളിയാക്കി എടുക്കുന്ന സിനിമയാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ലാൽ സാർ ആ ചിത്രത്തിൽ അഭിനയിച്ചത് എന്നും എന്നാൽ ഉദയനാണ് താരം വലിയ വിജയമായി മാറി എന്നും ആന്റണി പറഞ്ഞു. പടം വിജയിച്ചപ്പോൾ ഉദയനാണ് താരത്തിനേക്കാൾ വളരെ മോശമായ ഒരു സ്ക്രിപ്റ്റുമായാണ് പിന്നീട് ശ്രീനിവാസൻ വന്നത്
എന്നിട്ട് ശ്രീനിവാസൻ തന്നെ ആ ചിത്രത്തിൽ നായകനായി അഭിനയിച്ചു എന്നും ഇത് ഞാൻ ചോദിച്ചപ്പോൾ തന്നെ ഭീക്ഷണിപ്പെടുത്തി എന്ന് ശ്രീനിവാസൻ മാധ്യമങ്ങളോ പ്രസ് മീറ്റ് വിളിച്ച് പറഞ്ഞു എന്നും ആന്റണി പറഞ്ഞു. ആ സംഭവത്തിന് ശേഷം പിന്നീട് താൻ ഇന്ന് വരെ ശ്രീനിവാസനോട് മിണ്ടിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.