24.9 C
Kottayam
Friday, June 5, 2026

ജൂണ്‍ 26 – ലഹരി വിരുദ്ധ ദിനം:ജീവിതമാകട്ടെ നമ്മുടെ ലഹരി

Must read

കൊച്ചി:സമൂഹത്തിനെ നാശത്തിലേയ്ക്ക് നയിക്കുന്ന ലഹരി മരുന്നിന്റെ വിപണനത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി 1987-ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി പ്രഖ്യാപിച്ചത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്.

ലഹരി മരുന്നുകളുടെ കെണിയില്‍ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികള്‍ക്കു വേണ്ടത്ര അറിവില്ലെന്നതാണ് വാസ്തവം. ഉണ്ടായിരുന്നെങ്കില്‍ പലരും ദുര്‍ഗതിയില്‍ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാന്‍ പറ്റാത്ത തരത്തില്‍ മഹാഗര്‍ത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കള്‍ പതിക്കുന്നത്.

ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികള്‍ കൂടിയാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ശാരീരികമായി ഒട്ടേറെ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത്തരം ആളുകളില്‍ ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മലബന്ധം, ശ്വാസതടസ്സം, ഹൃദയമിടിപ്പ് കുറയുക, രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുക, ചൊറിച്ചില്‍, തുടര്‍ച്ചയായ അണുബാധ, ക്ഷയരോഗം പോഷകാഹാരക്കുറവ്, കരള്‍ രോഗങ്ങള്‍, മാനസികരോഗങ്ങള്‍ ലൈംഗികശേഷിക്കുറവ്, ബോധക്ഷയം എന്നിവ കാണപ്പെടാറുണ്ട്.

ലഹരിക്ക് അടിമപ്പെടുന്നത് ഒരു രോഗാവസ്ഥ തന്നെയാണെന്ന് മനസ്സിലാക്കുകയും ചികിത്സ തേടേണ്ടതുമാണ്. കുടുംബത്തിലെ പ്രശ്‌നങ്ങളും പഠനത്തിലെ പിന്നോക്കാവസ്ഥയുമാകാം കുട്ടികളെ ലഹരിയില്‍ കൊണ്ടെത്തിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. അതിനുപുറമെ സമപ്രായക്കാരായ കുട്ടികളുടെ നിര്‍ബന്ധവും ലഹരിവസ്തു എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ചിന്താശേഷി വളരും എന്നുള്ള തെറ്റിദ്ധാരണയുമെല്ലാം ഇതിനു പിന്നിലുണ്ട്.

- Advertisement -

മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ അത് പ്രചരിപ്പിക്കുന്നതും വലിയ തെറ്റാണ്. മയക്കുമരുന്ന് പ്രരിപ്പിക്കുന്നതും അത് വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരമാവധി മുപ്പത് വര്‍ഷം വരെ കഠിനതടവും ലഭിച്ചേക്കാം.

- Advertisement -

ജീവിതം ലഹരി വിമുക്തമാക്കാന്‍ ആഗോള വ്യാപകമായി പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വര്‍ധിച്ചു വരുമ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുന്നുവെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരോ വ്യക്തിയും എടുക്കുന്ന ഉറച്ച തീരുമാനമാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week