ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും; അനശ്വര രാജന്‍
കൊച്ചി:സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേര്‍സിന് മമിതയും അനശ്വരയും നല്‍കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു ദിവസം ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ വ്യത്യസ്തമായ മറുപടികളായിരുന്നു അനശ്വരയും മമിതയും നല്‍കിയത്. അനശ്വരയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ് അത്. ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും, വേദന കാരണം ഷൂട്ടിംഗ് നിര്‍ത്തി വെച്ചിട്ടുണ്ടെന്നും അനശ്വര പറയുന്നു.
‘പീരിയഡ്‌സിന്റെ സമയത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാത്തവരില്‍ ഒരാളാണ് ഞാന്‍. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ഗേള്‍സ് സ്‌കൂളില്‍ പഠിച്ച എന്നോട് ടീച്ചര്‍മാര്‍ ചോദിക്കാറുണ്ട് എല്ലാവര്‍ക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്.
ഗേള്‍സ് സ്‌കൂളിലെ ടീച്ചര്‍മാരാണ് പറയുന്നത്. അവര്‍ക്ക് അറിയുമോ എന്നറിയില്ല, എല്ലാവര്‍ക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും,’ എന്നും അനശ്വര രാജന്‍ പറഞ്ഞു.
ആണ്‍കുട്ടി ആയി മാറിയാല്‍ ആര്‍ത്തവ കാലത്തെ വേദന സഹിക്കണ്ടല്ലോ എന്നാണ് മമിത പറയുന്നത്. ;എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്‌സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്‌സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന്‍ വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,’ എന്നും മമിത പറഞ്ഞു.