EntertainmentKeralaNews

മാംസ പിണ്ഡത്തിന് അനങ്ങാൻ വയ്യെന്ന് കമന്റ്;രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അന്ന രാജൻ

കൊച്ചി:തടിച്ചാലോ, മെലിഞ്ഞാലോ, നിറം കുറഞ്ഞുപോയതിന്റെയുമൊക്കെ പേരിൽ ബോഡി ഷെയിമിംഗിന് ഇരയായ നിരവധിയാളുകളുണ്ട്. ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നവരിൽ കൂടുതലും താരങ്ങളാണ്. ബോഡി ഷെയിമിംഗിന്റെ ഒടുവിലത്തെ ഇരയാണ് നടി അന്ന രാജൻ. ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

‘എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാ ആളുകൾക്കും, നിങ്ങളുടെ പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്ക് വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്ത ചുവടുകൾക്ക് പരിമിതിയുണ്ടായിരുന്നു. ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ ഞാൻ ശ്രമിച്ചു. എനിക്ക് സന്തോഷമുണ്ട്, ശരിക്കും നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നു. അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികളെപ്പറ്റി ഇൻസ്റ്റയിൽ കമന്റ് ചെയ്യുന്ന ആരാധകർ ദയവായി മനസിലാക്കുക. പിന്തുണയ്ക്കുക,’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു നടി ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചത്.

https://www.instagram.com/reel/C6WDTs0v2MM/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

ഈ വീഡിയോയുടെ താഴെ ‘മാംസപിണ്ഡത്തിന് അനങ്ങാൻ വയ്യെന്ന് പറഞ്ഞ് ഒരാൾ കമന്റ് ചെയ്തു.’ ഇതിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോൾ. തന്റെ രോഗത്തെക്കുറിച്ചും നടി വെളിപ്പെടുത്തി.

anna-rajan

‘നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം. എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്യുന്നതും, അതിന് പലരും ലൈക്ക് ചെയ്യുന്നതും കാണുന്നത് വേദനാജനകമാണ്. ഡാൻസ് ചെയ്യുന്ന ആ വീഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയിഡിനെതിരെ പോരാടുന്നയാളാണ് ഞാൻ.

ചില സമയങ്ങളിൽ ശരീരത്തിന് വീക്കം അനുഭവപ്പെടും, മറ്റുചില സമയങ്ങളിൽ മെലിയും. ചിലപ്പോൾ മുഖം വീർക്കും. സന്ധികളിൽ വേദന അനുഭവപ്പെടും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവിക്കുന്നു. രണ്ട് വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുകയാണ്,’ – എന്നാണ് നടിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker