23.6 C
Kottayam
Saturday, November 23, 2024

ഭര്‍ത്താവു മരിച്ചിട്ടും അവള്‍ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത അയാളുടെ വീട്ടുകാര്‍.. മകന്‍ നഷ്ടപ്പെട്ടത് മരുമകളുടെ ഭാഗ്യദോഷമെന്നു പറഞ്ഞു കുറ്റപ്പെടുത്താത്ത ഒരു അമ്മായിയമ്മ…; കുറിപ്പ് വൈറല്‍

Must read

നടി മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. ചിത്രത്തെ കുറിച്ച് നടി നവ്യാ നായര്‍ ഉള്‍പ്പെടെ അഭിപ്രായ പ്രകടനം നടത്തിയിരിന്നു. ഇപ്പോളിതാ ഈ ചിത്രത്തെ കുറിച്ച് ആന്‍ പാലി എന്ന യുവതി പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാവുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഇന്ന് കണ്ടതില്‍ സങ്കടവും അതിലേറെ സന്തോഷവും തോന്നിയ ചിത്രം.നിലത്തു കുനിഞ്ഞിരുന്നു പൊട്ടിക്കരയുന്ന മേഘ്നാരാജില്‍ നിന്നും നിറവയറില്‍ കെട്ടിപ്പിടിച്ചു ചിരിക്കുന്ന മേഘ്നാരാജിലേക്കുള്ള ദൂരമാണ് ആദ്യം തന്നെ ആലോചിച്ചത്.ഈ ചിത്രം ഇത്രത്തോളം മനോഹരമാവുന്നത് ഇതിനു മുന്നിലും പിന്നിലും ചില സ്നേഹം നിറഞ്ഞ മനുഷ്യരുള്ളത് കൊണ്ടും കൂടിയല്ലേ?അവളായി അവളുടെ പാടായി എന്ന് തോളും കുലുക്കി തിരിഞ്ഞു നില്‍ക്കാത്ത സുഹൃത്തുക്കള്‍…ഭര്‍ത്താവു മരിച്ചിട്ടും അവള്‍ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത അയാളുടെ വീട്ടുകാര്‍..മകന്‍ നഷ്ടപ്പെട്ടത് മരുമകളുടെ ഭാഗ്യദോഷമെന്നു പറഞ്ഞു കുറ്റപ്പെടുത്താത്ത ഒരു അമ്മായിയമ്മ…

നിന്റെ ജീവിതം ഈവിധമായല്ലോ എന്ന് കാണുമ്പോളൊക്കെയും നെടുവീര്‍പ്പിട്ടു മനസ്സില്‍ സ്വരുക്കൂട്ടിയ ധൈര്യമൊക്കെയും ഊതിക്കെടുത്താത്ത ഒരമ്മ…ജീവിച്ചിരുന്ന കാലത്തോളം ഭാര്യയെ ഉപാധികളില്ലാതെ സ്നേഹിച്ച ഒരു ഭര്‍ത്താവ്…ഉദരത്തില്‍ കിടക്കുമ്പോള്‍ത്തന്നെ അമ്മയ്ക്ക് കൂട്ടായി,പ്രതീക്ഷയായി,ധൈര്യമായി മാറിയ ഒരു കുഞ്ഞുജീവന്‍…’ഒറ്റപ്പെടുത്തിയല്ലേ’എന്ന പരിഭവമില്ലാതെ,ഒപ്പമിരുന്നു തുന്നിച്ചേര്‍ത്ത സ്വപ്നങ്ങളൊക്കെയും മനസ്സില്‍ സൂക്ഷിച്ചു,ഇപ്പോളും അത്രമേല്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീ!തളരാനും തകരാനും ഏറ്റവും മൂര്‍ച്ചയുള്ള കാരണങ്ങളുണ്ടായിട്ടും തലയുയര്‍ത്തി ചിരിച്ചിരിക്കുന്ന മേഘ്നരാജ് ഒരഭിമാനമാണ്.’പ്രത്യാശ’ എന്നത് വെറും സ്വപ്നമല്ല, ജീവിതത്തെ സന്തോഷങ്ങളിലേക്കു ചേര്‍ത്തുപിടിക്കുന്ന സത്യം തന്നെയെന്ന് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.