KeralaNews

കാശ് തരാം എന്ന് പറഞ്ഞ് കൊണ്ട് പോയി ഉപയോഗിച്ചവര്‍ ആരും അവള്‍ക്ക് ഒരു രൂപ പോലും കൊടുത്തില്ല, 21 വയസിനുള്ളില്‍ 30 പേരോടൊപ്പം അവള്‍ കിടക്ക പങ്കിട്ടു; കൂട്ടുകാരിക്ക് നേരിട്ട ദുരവസ്ഥയെക്കുറിച്ച് യുവതി

സിനിമ മോഹവുമായി നടന്ന തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ആന്‍സി വിഷ്ണു എന്ന യുവതിയാണ് വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ അവസരം കിട്ടണമെങ്കില്‍ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ്ഞ് വീട് ബാങ്കുകാര്‍ കൊണ്ടുപോകാതെ ഇരിക്കാന്‍ വേണ്ടിയാണോ അവള്‍ ശരീരം കൊടുത്ത് തുടങ്ങിയതെന്ന് അറിയില്ലെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവള്‍, അഞ്ചാം വയസില്‍ അമ്മയും പത്രണ്ട് വയസില്‍ അച്ഛനും മരിച്ചവള്‍, സഹോദരങ്ങളില്ല. സിനിമ അവള്‍ക്കൊരു മോഹമായിരുന്ന കാലം ആ പെണ്‍കുട്ടി ചൂഷണം ചെയ്യപ്പെട്ടതിന് അതിരുകളില്ല, സിനിമയിലെ ചതികള്‍ അറിയാതിരുന്ന കാലം, പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നവള്‍, എന്റെ അടുത്ത കൂട്ടുക്കാരിയാണ്, സിനിമയില്‍ അവസരം കിട്ടണമെങ്കില്‍ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ് വീട് ബാങ്കുകാര്‍ കൊണ്ടുപോകാതെ ഇരിക്കാന്‍ വേണ്ടിയാണോ അവള്‍ ശരീരം കൊടുത്ത് തുടങ്ങിയതെന്ന് എനിക്കറിയില്ല.

ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു 10 രൂപക്ക് പ്ലാറ്റഫോം ടിക്കറ്റ് എടുക്കാന്‍ കയ്യില്‍ കാശില്ലാതെ വന്നിട്ട് അവളെ പോലീസ് പിടിച്ചെന്ന്, അതിനു തൊട്ട് മുന്‍പ് അവള്‍ ബാത്റൂം ലെ വെള്ളം കുടിച്ചെന്ന്, തറയില്‍ കിടന്നുറങ്ങിയെന്ന്, കാശ് തരാം എന്ന് പറഞ് തന്നെ കൊണ്ട് പോയി ഉപയോഗിച്ചവര്‍ ആരും അവള്‍ക്ക് ഒരു രൂപ പോലും കൊടുത്തില്ലെന്ന്, കാശിനു വേണ്ടിയാണ് അവള്‍ തെറ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പോള്‍ തോന്നുന്നുണ്ടാകും വല്ല ജോലിക്കും പൊയ്ക്കൂടേ എന്ന്, ജോലികള്‍ അന്വഷിച്ചു ആ കുട്ടി, എനിക്കറിയാം ഏകദേശം നൂറോളം ഇന്റര്‍വ്യൂസ് അറ്റന്‍ഡ് ചെയ്തു, ഒരു pizza മേക്കിങ് ഷോപ്പില്‍ പാത്രം കഴുകാന്‍ നിന്നു, അവിടെത്തെ മുതലാളിയുടെ ശല്യം സഹിക്കാതെയാണ് അവള്‍ അവിടെന്ന് ഇറങ്ങിയത്, ജീവിക്കാന്‍ മറ്റൊരു വഴിയും തെളിയാതെ വന്നപ്പോഴാണ് അവള്‍ സിനിമയില്‍ ജൂനിയര്‍ artist ആയി അഭിനയിക്കാന്‍ തുടങ്ങിയത്, അങ്ങനെ പരിചയപെട്ട ഒരാളാണ് അവള്‍ക്ക് വാക്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി ഉപയോഗിച്ചത്, പീഡനം എന്ന് ഞാന്‍ അതിനെ പറയില്ല, ഇഷ്ടത്തോടെ അല്ലെങ്കിലും, ഗതികേട് കൊണ്ടാണെകിലും അവള്‍ക്ക് സമ്മതമായത് കൊണ്ടാണ് അവള്‍ ചൂഷണം ചെയ്യപ്പെട്ടതെന്ന്,

അങ്ങനെ അങ്ങനെ എത്രയോ പേര്‍ ആ പെണ്‍കുട്ടിയെ ഉപയോഗിച്ചെന്നോ,ഒരാള്‍ അവള്‍ക്ക് ഒരു പരസ്യം ചെയ്യാന്‍ അവസരം കൊടുക്കാം എന്ന് പറഞ് മുന്നാറിലെ ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി ദിവസങ്ങളോളം sex ന് ഉപയോഗിച്ച കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു അപ്പോഴും എനിക്കവളെ കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല, അയാള്‍ അവളുടെ യോനിയിലൂടെ വെള്ളരിക്ക കയറ്റുകയും, അവളെ ലൈംഗികമായി ഒത്തിരി ഉപദ്രെവിക്കുകയും ചെയ്തെന്ന് എന്നോട് പറഞ്ഞു, മൂത്രം ഒഴിച്ചപ്പോള്‍ നീറ്റലുകൊണ്ട് അവള്‍ അലറി കരഞ്ഞെന്ന് പറഞ്ഞു, മൂന്നുദിവസത്തോളം വെള്ളം മാത്രം കുടിച്ച് നാലുപേരോടൊപ്പം കിടക്ക പങ്ക് ഇട്ടിട്ടുണ്ടെന്ന് അവള്‍ പറഞ്ഞു,ഒരിക്കല്‍ തളര്‍ന്നു വീണുപോയെന്ന് പറഞ്ഞു.

21 വയസ്സിനുള്ളില്‍ ഏകദേശം 30 പേരോടൊപ്പം അവള്‍ കിടക്ക പങ്കിട്ടുണ്ട്,ജീവിതത്തിന്റെ എല്ലാ ക്രൂരതയും അവള്‍ അനുഭവിച്ചിട്ടുണ്ട്, കുടിച്ച് ബോധമില്ലാതെ വന്ന ഒരുത്തന്‍ ആ പെണ്‍കുട്ടിയുടെ മുലകണ്ണ് കടിച് പറിച്ചിട്ടുണ്ട്, ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചു.ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് ആ പെണ്‍കുട്ടിയെ കുറ്റം പറയാന്‍ തോന്നിയില്ല, അവളെ ഉപയോഗിച്ചവരില്‍ ഒരാള്‍ പോലും ഒരു നൂറുരൂപ പോലും നല്‍കിയില്ലെന്ന് അവള്‍ പറഞ്ഞു…പിന്നീട് എപ്പോഴോ അവള്‍ ആ തൊഴില്‍ ഉപേക്ഷിച്ചു, ഒരാഴ്ച പട്ടിണി കിടന്നു, ഒരു തുണി കടയില്‍ sales girl ആയി ജോലി ചെയ്തു, part time ആയി MBA ചെയ്തു, ഇന്നവള്‍ well reputed കമ്പനിയിലെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നു, ഞാന്‍ ഇത് ഇവിടെ എഴുതിയത് ആരുടേയും കാരുണ്യത്തിന് വേണ്ടിയല്ല, ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടി നടന്നു കയറിയ വഴികള്‍ പരിചയപെടുത്താനാണ്, അവള്‍ നേടിയ വിജയം അറിയിക്കാന്‍ വേണ്ടി ആണ്.

ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങള്‍,വേദനകള്‍ അറിയിക്കാന്‍ വേണ്ടിയാണ്.സിനിമയില്‍ ചതികള്‍ ഒത്തിരി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്, സിനിമ മോഹവുമായി ചെല്ലുന്ന പെണ്‍കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യത ഉണ്ട്, ശ്രെദ്ധിക്കുക….ഈ എഴുത്തില്‍ ഒരു തരി പോലും കള്ളമില്ല, ഭാവനയില്ല, എന്റെ പ്രിയപെട്ടവള്‍ അനുഭവിച്ച വേദനകള്‍ തന്നെയാണ് അത്….. ഇത് വായിച്ച് അവളെ കല്ലെറിയാന്‍ ആരും ഇതുവഴി വരേണ്ടതില്ല…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker