CrimeKeralaNews

ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു,വണ്ടി തടഞ്ഞ് അടികൊടുത്ത് ഞരമ്പുരോഗിയെ പോലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

കൊല്ലം : സ്വകാര്യബസിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. അഞ്ചല്‍ പടിഞ്ഞാറെ വയല സ്വദേശി ഉണ്ണികൃഷ്ണനാണ്(40) പിടിയിലായത്.

അഞ്ചല്‍ ആര്‍. ഓ. ജഗ്ഷനില്‍നിന്നും കുളത്തുപ്പുഴ ബസില്‍ കയറിയ പെണ്‍കുട്ടിയെയാണ് ബസില്‍ വെച്ച് ശല്യം ഇയാള്‍ ചെയ്തത്.എതിര്‍പ്പറിയിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ബന്ധുക്കളെ ഫോണില്‍ വിവരം അറിയിച്ചു. കൈതാടിയില്‍ നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും ബസ്സ് തടഞ്ഞ് നിര്‍ത്തി ഇയാളെ പിടിച്ചിറക്കി കൈകാര്യം ചെയ്തശേഷം അഞ്ചല്‍ പോലീസിനെ എല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തി ഉണ്ണികൃഷ്ണനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button