കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി
കാറിനു മുകളില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി പ്രിയതാരം അനാര്‍ക്കലി മരിക്കാര്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ശ്രദ്ധ നേടിയ യുവ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സിനിമയുടെ വിശേഷങ്ങള്‍ക്ക് പുറമേ ഫോട്ടോഷൂട്ടുമായും അനാര്‍ക്കലി മരിക്കാര്‍ രംഗത്ത് എത്താറുണ്ട്. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലെത്തുന്നത്.
ആനന്ദത്തിനു ശേഷം മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനാര്‍ക്കലി മരിക്കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ക്രോപ് ടോപ്പും വൈറ്റ് പാന്റ്സുമാണ് താരത്തിന്റെ വേഷം. നീതു തോമസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ലക്ഷ്മി സനീഷ് ആണ് ഹെയര്‍ ആന്‍ഡ് മേക്കപ്പ്.