പ്രകൃതിയ്ക്ക് കാവല്‍!വിവാഹത്തിന് മുമ്പ് ആനന്ദ് അംബാനിയുടെ പുതിയ പദ്ധതി; അംബാനി കുടുംബത്തിന് കൈയ്യടി
മുംബൈ: ആനന്ദ് അംബാനി പ്രീ വെഡ്ഡിംഗ് കഴിഞ്ഞ് വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്നാല്‍ അതിന് മുമ്പ് അംബാനി കുടുംബത്തില്‍ നിന്ന് വലിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആ ഘോഷിച്ചതിന് പിന്നാലെ ആനന്ദ് അംബാനി പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്ന സംരംഭമാണിത്.
ആനന്ദ് അംബാനി ആരംഭിച്ച വന്ദര എന്ന വന്യമൃഗങ്ങള്‍ക്കും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള സംരംഭം പുതിയൊരു ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. വീഡിയോ ക്യാമ്പയിനാണിത്.
ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ഭൂമി പെഡ്‌നേക്കര്‍, ജാന്‍വി കപൂര്‍, വരുണ്‍ ശര്‍മ, കുശ കപില്‍, ക്രിക്കറ്ററായ കെഎല്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകൃതി സംരക്ഷണത്തിന് അവബോധം ഒരുക്കുകയാണ്. ഇതിനോടകം ഈ വീഡിയോ വലിയ അഭിനനന്ദനാണ് അംബാനി കുടുംബത്തിന് നല്‍കിയിരിക്കുന്നത്.
തുടക്കമിട്ടിരിക്കുന്നത്. പ്രകൃതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം വീഡിയോയില്‍ ഉന്നയിക്കുന്നത്. പുതിയ മാര്‍ഗങ്ങള്‍ പ്രകൃതി സംരക്ഷണത്തിനായി തിരഞ്ഞെടുക്കണമെന്ന് വീഡിയോയില്‍ സെലിബ്രിറ്റികള്‍ ആവശ്യപ്പെടുന്നുണ്ട്.
ഇനി മുതല്‍ പുറത്തുപോകുമ്പോള്‍ ബാഗില്‍ സ്വന്തം വെള്ളക്കുപ്പി കരുതണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിലൂടെ പുറത്ത് നിന്ന് വെള്ളം വാങ്ങേണ്ട ആവശ്യം ഇല്ലാതാക്കാം. അതിലൂടെ പ്ലാസ്റ്റിക് പുറത്തേക്ക് വലിച്ചെറിയുന്നതും ഒഴിവാാക്കാനാവും. അതുപോലെ വൃക്ഷതൈകള്‍ വെച്ച് പിടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
യാത്രകള്‍ക്കായി ഇനി മുതല്‍ കാറുകള്‍ക്ക് പകരം ബൈക്കുകള്‍ ഉപയോഗിക്കണമെന്നും സെലിബ്രിറ്റികള്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം ഫില്‍റ്ററും വന്ദര ലോഞ്ച് ചെയ്തിട്ടുണ്ട്. അതിനൊപ്പം ബാഡ്ജും ഉണ്ട്.
ഹാഷ്ടാഗിയി ഐആംഎ വന്ദാരിയില്‍ എന്ന പ്രതിജ്ഞ എടുക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനൊപ്പം തന്നെ ജാംനഗറിലെ വന്ദരയുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ചുറ്റും 5000 വൃക്ഷത്തൈകളും വെച്ച് പിടിപ്പിക്കും. വര്‍ഷത്തില്‍ പത്ത് ലക്ഷം വൃക്ഷത്തൈകളാണ് വെച്ച് പിടിപ്പിക്കുകയെന്ന് വന്ദര ഉറപ്പ് നല്‍കുന്നു.
നേരത്തെ ആനന്ദ് അംബാനിയുടെ രണ്ടാം പ്രീ വെഡ്ഡിംഗും ഇതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥികള്‍ക്കായി വലിയ സമ്മാനങ്ങളാണ് അംബാനി കുടുംബം നല്‍കിയത്. ഇതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇറ്റലിയില്‍ ക്രൂയിസ് ഷിപ്പിലായിരുന്നു രണ്ടാം പ്രീവെഡ്ഡിംഗ് നടന്നത്. നിരവധി സമ്മാനങ്ങളും അംബാനി കുടുംബം അതിഥികള്‍ക്കായി നല്‍കിയിരുന്നു.
എല്ലാ അതിഥികള്‍ക്കും ഇറ്റലിയിലെത്താന്‍ പ്രത്യേക വിമാനങ്ങളും ഒരുക്കിയിരുന്നു. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു ചടങ്ങ് നല്‍കിയത്. തെലങ്കാനയിലെ കരീംനഗറില്‍ ഉണ്ടാക്കിയ വെള്ളിയില്‍ നിര്‍മിച്ച ആഭരണങ്ങളാണ് അതിഥികള്‍ക്ക് അംബാനി കുടുംബം സമ്മാനമായി നല്‍കിയത്.