Home-bannerKeralaNews
പൗരത്വ ബിൽ: പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ ബില്ലിനെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രക്ഷോഭങ്ങളില്‍ അക്രമമുണ്ടായാല്‍ അമര്‍ച്ച ചെയ്യണമെന്നും ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അക്രമങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും നിർദേശമുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News