EntertainmentRECENT POSTS
അമ്പിളി ദേവി താല്‍കാലികമായി സീരിയലുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; കാരണം ഇതാണ്
ശാരീരികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തല്‍ക്കാലികമായി സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് നടി അമ്പിളി ദേവി. അമ്പിളി മൂന്നരമാസം ഗര്‍ഭിണിയാണ്. നടകള്‍ കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ഒരു സീരിയലില്‍ നിന്നും മാറിനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. എന്നാലും ഇപ്പോഴത്തെ അവസ്ഥയില്‍ മാറിനില്‍ക്കാതെ പറ്റില്ലെന്ന് അമ്പിളി ദേവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. തനിക്കും പകരം പ്രീതി എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അമ്പിളിദേവി പറഞ്ഞു. സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനുമെല്ലാം അമ്പിളി നന്ദി അറിയിച്ചിട്ടുമുണ്ട്. ജനുവരി 25 നായിരുന്നു അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News