പുതിയ പ്രൈം എയര്‍ ഡെലിവറി ഡ്രോണുമായി ആമസോണ്‍
പ്രൈം എയര്‍ ഡെലിവറി ഡ്രോണിന്റെ പുതിയ പതിപ്പുമായി ആമസോണ്‍. ലാസ് വെഗാസില്‍ നടക്കുന്ന ആമസോണിന്റെ റി:മാര്‍സ് കോണ്‍ഫറന്‍സിലാണ് ഡ്രോണ്‍ അവതരിപ്പിച്ചത്. ഡെലിവറി ഡ്രോണിന്റെ പുതിയ പതിപ്പ് ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന.
തെര്‍മല്‍ ക്യാമറകള്‍, ഡെപ്ത് ക്യാമറകള്‍, സോണാര്‍ സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ചാണ് പുതിയ ഡ്രോണിന്റെ പ്രവര്‍ത്തനം. തടസങ്ങള്‍ സ്വയം തിരിച്ചറിയുന്നതിനും വഴികാണിക്കുന്നതിനുമായി ഡ്രോണില്‍ മെഷീന്‍ ലേണിങ് സംവിധാനവും കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുംസഹായിക്കും പാരാഗ്ലൈഡര്‍മാര്‍, വൈദ്യുതി ലൈനുകള്‍ ഉള്‍പ്പടെ ഇതിന് തിരിച്ചറിയാനാകും.
സുരക്ഷാ കവചങ്ങള്‍ നല്‍കിയാണ് ഡ്രോണിന്റെ റോട്ടറുകള്‍ രൂപവത്കരിച്ചിട്ടുള്ളത്. ഡ്രോണിന്റെ ചിറകുകള്‍ക്ക് ഈ കവചം സുരക്ഷ നല്‍കും. വാണിജ്യ വിമാനങ്ങളെ പോലെ സുരക്ഷിതമാണ് പ്രൈം എയര്‍ ഡെലിവറി ഡ്രോണ്‍ എന്ന് ആമസോണ്‍ കണ്‍സ്യൂമര്‍ വേള്‍ഡ് വൈഡ് സിഇഓ ജെഫ് വില്‍ക് അവകാശപ്പെടുന്നു.