CrimeKeralaNews

ചുവന്ന ഷർട്ട്‌ ധരിച്ചയാൾ, മലയാളി,ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും, നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രദേശത്തുള്ള പല വീടുകളുടെയും മുന്നിൽ പ്രതിയെത്തിയിരുന്നുവെന്നാണ് ദൃശ്യങ്ങളിലുള്ളത്. പ്രതി ആരാണെന്ന് കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ചുവന്ന ഷർട്ട്‌ ധരിച്ച പ്രതി, കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലർച്ചെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയെ കണ്ടെത്താൻ വൻ പൊലീസ് സംഘം പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ഒരു സംഘം പൊലീസിനെ ആശുപത്രി പരിസരത്തും വിന്യസിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 2.30 തോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. 

ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരന്‍ ദൃക്‌സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ തോളിലിട്ട്  കൊണ്ടുപോകുന്നത് കണ്ടതെന്നാണ് സുകുമാരൻ വിശദീകരിച്ചത്.

കനത്ത മഴയുള്ള സമയമായിരുന്നു. കുട്ടി കരയുന്നുമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളും പ്രദേശവും പരിശോധിച്ചു. അന്വേഷണം തുടരുന്നതിനിടെ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button