FeaturedHome-bannerNews

അല്ലു അര്‍ജുന്‍ 14 ദിവസം റിമാന്‍ഡില്‍; ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു; കോടതി കനിഞ്ഞില്ലങ്കില്‍ സൂപ്പര്‍താരം ഇന്ന് ജയിലില്‍

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുന് ജാമ്യമില്ല. അല്ലുവിനെ 14 ദിവസത്തേക്ക് വിചാരണാ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം അല്ലുവിനെ ജയിലിലേക്ക് മാറ്റിയിട്ടില്ല. ഹൈക്കോടതിയില്‍ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട് നടന്‍. ജാമ്യഹര്‍ജിയില്‍ വിധി വന്നതിന് ശേഷം മാത്രമാകും തീരുമാനം. പോലീസ് ഇപ്പോള്‍ ഹൈക്കോടതിയുട തീരുമാനത്തിനായി കാത്തിരിക്കയാണ്. ഇടക്കാല ജാമ്യത്തെ കോടതി എതിര്‍ക്കുന്നുണ്ട്. അതേസമയം കോടതി കനിഞ്ഞില്ലെങ്കില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇന്ന് ജയിലില്‍ അന്തിയുറങ്ങേണ്ട അവസ്ഥയുണ്ടാകും.

അതേസമയ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് സ്റ്റേഷനുമുന്നില്‍ ആരാധകരുടെ പ്രതിഷേധം. വാര്‍ത്ത പുറത്തുവന്നതോടെ അല്ലു അര്‍ജുനെ എത്തിച്ചിരിക്കുന്ന ചിക്കഡ്പള്ളി സ്റ്റേഷനിലേക്ക് ആരാധകരുടെ പ്രവാഹമാണെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷനു മുന്നില്‍ ആരാധകര്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പോലീസ് സ്റ്റേഷന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും കനത്ത ചര്‍ച്ചകളാണ് നടക്കുന്നത്.

ഇത്തരമൊരു കേസില്‍ അല്ലു അര്‍ജുന്‍ പ്രതിയാകുന്നതില്‍ എന്തു ന്യായമാണുള്ളതെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അതില്‍ വീഴ്ചയുണ്ടായത് പോലീസിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംഭവത്തില്‍ അല്ലു അര്‍ജുന്‍ ഉത്തരവാദിയാണെന്നും അദ്ദേഹത്തിന്റെ സഹായികളെയും കേസില്‍ പ്രതിചേര്‍ക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. അതേസമയം, അല്ലു അര്‍ജുന്റെ അറസ്റ്റ് പി.ആര്‍ സ്റ്റണ്ട് ആണെന്ന് ആരോപിക്കുന്നവരും കുറവല്ല. പുഷ്പ 2-ന് ആയി നടത്തുന്ന പ്രചാരണപരിപാടിയുടെ ഭാഗമാണ് അറസ്റ്റെന്നും മാധ്യമങ്ങളെ ലക്ഷ്യംവെച്ചാണ് ഇതെന്നുമാണ് അരോപണം.

അതിനിടെ മനഃപൂര്‍വമുള്ള നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ട്. ബി.എന്‍.എസ് സെക്ഷന്‍ 105 (മനഃപൂര്‍വമുള്ള നരഹത്യ -കൊലപാതകത്തോളം വരാത്തത്), 118 (1) (മനഃപൂര്‍വം മുറിവേല്‍പ്പിക്കല്‍) എന്നിവയാണ് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്ന പ്രധാന വകുപ്പുകള്‍. അല്ലു അര്‍ജുനു പുറമെ അദ്ദേഹത്തിന്റെ സുരക്ഷാ സംഘം, തീയേറ്റര്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും ഇതേ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഈ കേസില്‍ അല്ലു അര്‍ജുന്‍ എന്തിന് അറസ്റ്റിലായി എന്നത് സ്വഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യമാണ്. അതിനുള്ള ആദ്യകാരണമായി പറയുന്നത് നടന്‍ തിയേറ്ററിലെത്തുന്ന വിവരം പോലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ്. സംഭവത്തില്‍ യുവതിയുടെ കുടുംബം നല്‍കിയ പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഡിസംബര്‍ 2 ന് തിയേറ്ററിലെത്തുമെന്ന് പോലീസിനെ അറിയിച്ചതായി അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അഭിഭാഷകര്‍ പറയുന്നു.

അതേസമയം ഇന്ത്യന്‍ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ്. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആര്‍എസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകര്‍ത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം. ‘ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് എനിക്ക് അനുതാപമുണ്ട്. പക്ഷേ അതിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയത്’ കെടിആര്‍ പറഞ്ഞു.

പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചത്. പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേര്‍ കുഴഞ്ഞുവീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനുശോചനം പ്രകടിപ്പിച്ച അല്ലു, മരിച്ച സ്ത്രീയുടെ കുടുംബത്തിന് എല്ലാ പിന്തണയും നല്‍കുമെന്നും 25 ലക്ഷംരൂപ സഹായമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ താരം വരുന്നതിനു മുന്നോടിയായി യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. വലിയ തേതില്‍ ആളുകള്‍ എത്തിയപ്പോള്‍ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റര്‍ മാനേജ്‌മെന്റ് സ്വീകരിച്ചില്ല. നിരുത്തവാദപരമായ സമീപനമാണ് അല്ലുവിന്റെയും തിയേറ്റര്‍ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker