താൻ കുടുംബത്തോടൊപ്പം തീയേറ്ററിനുള്ളിലിരുന്ന് സിനിമ കാണുമ്പോഴായിരുന്നു അപകടം; നേരിട്ട് ബന്ധമില്ല:അല്ലു അർജുൻ
ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് നടന്‍ അല്ലു അര്‍ജുന്‍. ജയില്‍ മോചിതനായ ശേഷം ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു നടന്റെ പ്രതികരണം.
മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും വ്യക്തിപരമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം തിയേറ്ററില്‍ സിനിമ കാണുമ്പോഴാണ് പുറത്ത് അപകടം നടക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.
അപകടം നടന്ന സന്ധ്യാ തിയേറ്റര്‍ പല തവണ ഇതിന് മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരു തരത്തിലുളള അപകടങ്ങളും മുമ്പുണ്ടായിട്ടില്ലെന്നും അല്ലു അര്‍ജുന്‍ പ്രതികരിച്ചു. 'കഴിഞ്ഞ 20 വര്‍ഷമായി സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കുന്നു. 30 ലേറെ തവണ അവിടെ പോയിട്ടുണ്ട്. യാതൊരു അപകടവും മുമ്പുണ്ടായിട്ടില്ല. ഇപ്പോള്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമെന്നേ പറയാനുള്ളൂ', അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു