ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കില്‍ തോമസുകുട്ടിയായി എത്തിയ വിവേക്; അതൊരു ഭാഗ്യമായി കരുതുന്നു ; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലപ്പി അഷറഫ്
കൊച്ചി:തമിഴ് ഹാസ്യ നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ന് സിനിമാ ലോകം ഉണർന്നത് . നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും രംഗത്തെത്തുന്നത്. തമിഴിന് പുറമെ മലയാളത്തിലും നിരവധി ആരാധകരുള്ള താരമായിരുന്നു വിവേക്.
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്‍ ഹരിഹര്‍ നഗര്‍ തമിഴ് റീമേക്കില്‍ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍ക്കുകയാണ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായ എം.ജി.ആര്‍ നഗര്‍ എന്ന പേരില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫായിരുന്നു. മലയാളത്തില്‍ നടന്‍ അശോകന്‍ അവതരിപ്പിച്ച തോമസ് കുട്ടിയെന്ന കഥാപാത്രത്തെയായിരുന്നു തമിഴില്‍ വിവേക് അവതരിപ്പിച്ചത്.
വിവേകുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നെന്നും അപാര കഴിവുള്ള, അസാമന്യ സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനായിരുന്നു വിവേകെന്നും ആലപ്പി അഷറഫ് പറഞ്ഞു.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് !
”ഇന്‍ ഹരിഹര്‍ നഗര്‍ ‘ എന്ന സിനിമ തമിഴില്‍ ‘എം.ജി.ആര്‍ നഗറില്‍’ എന്ന പേരില്‍ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതില്‍ നമ്മുടെ അശോകന്‍ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം.