KeralaNews

‘ഇതെല്ലാം എന്റെ പേഴ്സണൽ ഹാപ്പിനെസിന് വേണ്ടിയാണ്,ഒരിക്കലും മറ്റുള്ളവരെ കാണിക്കില്ല; മോഹൻലാൽ അന്ന് പറഞ്ഞത്

കൊച്ചി:നടൻ മോഹൻലാലിന്റെ പാചക വൈദഗ്ദ്ധ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഷെഫ് സുരേഷ് പിള്ള. ലോകോത്തര വിപണിയിൽ ലഭിക്കുന്ന ഇറച്ചിക്കളെക്കുറിച്ചൊക്കെ മോഹൻലാലിന് കൃത്യമായി അറിയാമെന്ന് ഷെഫ് പിള്ള ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.

മോഹൻലാലിന് ഭക്ഷണത്തോടുള്ള ഇഷ്ടം കാരണം അദ്ദേഹത്തിന് പലരും മറ്റ് രാജ്യങ്ങളിൽ ലഭിക്കുന്ന വിലകൂടിയ ഇറച്ചി സമ്മാനമായി നൽകാറുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഒട്ടേറെ സവിശേഷതകളുള്ള വില കൂടിക പാചക സാമഗ്രികൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്നും ഷെഫ് പിള്ള പറയുന്നു.

ഷെഫ് സുരേഷ് പിള്ളയുടെ വാക്കുകളിലേക്ക്…

‘ലാലേട്ടനുമായി കുറച്ച് നേരം സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് നമ്മൾ മനസിലാക്കുന്നത്. അവസാനമായി കണ്ടപ്പോൾ പ്രൈം കട്ട് മീറ്റിനെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. ഭക്ഷണത്തോടുള്ള പ്രിയം മനസിലാക്കി ഇത്തരം പ്രൈം കട്ട് മീറ്റാണ് അദ്ദേഹത്തിന് പലരും സമ്മാനമായി നൽകുന്നത്.

അദ്ദേഹത്തിന്റെ ഫോണിൽ കുക്ക് ചെയ്യുന്ന ഒരുപാട് വീഡിയോകളുണ്ട്. ‘ഇത് എന്താ പോസ്റ്റ് ചെയ്യാത്തത്?, ഇതൊക്കെ വൈറലാകും’ എന്ന് ഞാൻ ലാലേട്ടനോട് ചോദിച്ചിട്ടുണ്ട് . എന്നാൽ ഇതൊക്കെ എന്റെ പേഴ്സണൽ ഹാപ്പിനെസിന് വേണ്ടിയാണ്, മറ്റുള്ളവരെ കാണിക്കില്ല എന്നായിരുന്നു മറുപടി.

അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന വീഡിയോ മറ്റുള്ളവർ എടുത്ത് പങ്കുവയ്ക്കുന്നതാണ്. സമീർ ഹംസയടക്കമുള്ള സുഹൃത്തുക്കൾ ചേർന്ന് കുക്ക് ചെയ്യുമ്പോൾ പങ്കുവയ്ക്കുന്ന വീഡിയോകളാണ് പുറത്തുവരാറുള്ളത്. അദ്ദേഹത്തിന്റെ പേഴ്സണൽ മെമ്മറിക്ക് വേണ്ടിയാണ് ഫോണിൽ ഷൂട്ട് ചെയ്തുവയ്ക്കുന്നത്. ഇനി അദ്ദേഹത്തിന്റെ വീട്ടിൽ പോയാൽ ഒരു പ്രൊഫഷണൽ കിച്ചണിലേക്ക് വേണ്ട എല്ലാ പ്രോഡക്റ്റുകളും അവിടെയുണ്ട്’- ഷെഫ് പിള്ള പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button