ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ.എം. വിജയന് പത്മശ്രീക്ക് നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). 2003ല്‍ വിജയന് അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.
വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. 1992നും 2003നും ഇടയില്‍ 79 മത്സരങ്ങളില്‍നിന്നായി 40 ഗോളുകള്‍ നേടി. 1993, 1997, 1999 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്ലേയര്‍ ഓഫ് ദി ഇയറായിരുന്നു അദ്ദേഹം. 2006ലാണ് വിജയന്‍ രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്.
വിജയന്‍ 1987ല്‍ കേരള പോലീസിലൂടെയാണ് ഫുട്‌ബോള്‍ രംഗത്ത് എത്തിയത്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News