Entertainment
പര്‍പ്പിള്‍ ലെഹങ്കയില്‍ എലീന; മെഹന്ദി ചിത്രങ്ങള്‍ വൈറല്‍
മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടിയും അവതാരകയുമായ എലീന പടിക്കല്‍. പര്‍പ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം. ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും എലീന പങ്കുവച്ചിട്ടുണ്ട്. താന്‍സ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈന്‍ ചെയ്തത്. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്ക എംബ്രോയ്ഡറിയാല്‍ മനോഹരമാണ്.
സ്‌റ്റൈലിഷ് ചോക്കര്‍ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്‌സസറീസ്. വിവാഹനിശ്ചയത്തിനും താന്‍സ് കൗച്ചറാണ് എലീനയ്ക്കായി വസ്ത്രം ഒരുക്കിയത്. ഓഗസ്റ്റ് 30ന് ആണ് എലീനയും രോഹിത് പ്രദീപും വിവാഹിതരാകുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് വിവാഹം.
https://www.instagram.com/p/CTHm0Ckh2_R/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News