Entertainment

ആരൊക്കെ എതിര്‍ത്താലും വാരിയംകുന്നന്റെ യഥാര്‍ത്ഥ ചരിത്രം പുറത്തു കൊണ്ടുവരും; അലി അക്ബര്‍

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ ഒരുക്കുന്ന ചിത്രമാണ് 1921. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവീസന്നിധിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ‘ആരൊക്കെ എതിര്‍ത്താലും ഈ ഉദ്യമം സാക്ഷാത്കരിക്കും എന്നൊരു പ്രതിജ്ഞയിലാണ് താനിന്നുമെന്ന് അദ്ദേഹം പ്രമുഖമാധ്യമത്തോട് പറഞ്ഞു.

ദേവിയുടെ ഭക്തനാണ് ഞാന്‍, അമ്മയുടെ മുന്നില്‍ തിരക്കഥ സമര്‍പ്പിച്ചാണ് ഞാന്‍ തുടങ്ങുന്നത്. എനിക്ക് അമ്മയുടെ ശക്തിയില്‍ വലിയ വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല ഒരുപാട് സിനിമാ പ്രവര്‍ത്തകര്‍ക്ക് മൂകാംബിക ദേവിയെ വിശ്വാസമാണ്. അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് പലരും വര്‍ക്ക് തുടങ്ങുന്നത്, ചിലര്‍ പറയാറില്ല എനിക്ക് അത് പറയാന്‍ ഒരു മടിയുമില്ല. എനിക്ക് നേരെ വരുന്ന അക്രമങ്ങള്‍ എന്റെ ഊര്‍ജ്ജം കൂട്ടുന്നതെ ഉള്ളൂ. പൊതുജന പങ്കാളിത്തത്തോടെയാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ പോകുന്നത്.

വളരെ നല്ല സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ഷൂട്ടിങ്ങിനു വീട് കിട്ടില്ല എന്ന് വിചാരിച്ചിടത്ത് ഇങ്ങോട്ടു വന്നു വീട് തന്ന വ്യക്തികള്‍ ഉണ്ട്, നമ്പൂതിരിമനകള്‍ തരാന്‍ തയ്യാറായിട്ടു ആളുണ്ട്. അതുപോലെ ക്രൗഡ് ആയി വരാന്‍ രണ്ടായിരത്തോളം ആളുകള്‍ റെഡി ആണ്. സിനിമ സാക്ഷാത്കരിക്കുമോ എന്ന് ആരും ഭയപ്പെടേണ്ട, ഇത് നടത്താന്‍ തന്നെയാണ് ഞാന്‍ ഇറങ്ങി പുറപ്പെട്ടത്.’ അലി അക്ബര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker