KeralaNews

വ​ട​ക​ര​യി​ല്‍ ജാ​ഗ്ര​ത; വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ന്ന് വൈ​കി​ട്ട് മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ

കണ്ണൂർ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ചൊ​വ്വാ​ഴ്ച വ​രാ​നി​രി​ക്കെ വ​ട​ക​ര​യി​ല്‍ പ്ര​ത്യേ​ക സേ​നാ വി​ന്യാ​സ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് മു​ത​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വ​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് സ​മീ​പം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​ട​ക​ര​യി​ലെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ നേ​ര​ത്തെ അ​റി​യി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ക​ള​ക്ട​ർ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ക​ടു​ത്ത പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് വ​ട​ക​ര. എ​ല്‍​ഡി​എ​ഫി​ന്‍റെ കെ.​കെ.​ശൈ​ല​ജ​യും യു​ഡി​എ​ഫി​ന്‍റെ ഷാ​ഫി പ​റ​മ്പി​ലും ത​മ്മി​ല്‍ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് വ​ട​ക​ര​യി​ല്‍ ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ഇ​രു​മു​ന്ന​ണി​ക​ളും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.


ഇ​ട​തുപ​ക്ഷ​ത്തി​ന് വ​ലി​യ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് ​ശൈ​ല​ജ പ്ര​തി​ക​രി​ച്ചു.​ വ​ട​ക​ര​യി​ല്‍ തോ​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ട്ടി​മ​റി ന​ട​ക്ക​ണം. അ​ങ്ങ​നെ​യൊ​രു അ​ട്ടി​മ​റി ന​ട​ന്നോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ശൈ​ല​ജ​യു​ടെ പ്ര​തി​ക​ര​ണം. വ​ട​ക​ര​യി​ലെ വോ​ട്ടെ​ണ്ണി​ക്ക​ഴി​യു​മ്പോ​ള്‍ വ​ലി​യ ആ​ഹ്ലാ​ദ​മാ​കും യു​ഡി​എ​ഫ് ക്യാ​മ്പി​ലു​ണ്ടാ​വു​ക​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ലും പ്ര​തി​ക​രി​ച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ തുറക്കും. മുൻപ് 7.30ന് ശേഷമാണ് ഇവ തുറന്നിരുന്നത്. 4ന് തന്നെ ഒരുക്കങ്ങൾക്കുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

ആദ്യം എണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.

ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൽറ്റ് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ.


എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും 5 പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണു കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker