Home-bannerKeralaRECENT POSTS

ആലപ്പുഴ തോൽവി: കോൺഗ്രസ് റിപ്പോർട്ടായി, ചേർത്തലയടക്കം നാലു ബ്ലോക്ക് കമ്മിറ്റികളെ പിരിച്ചുവിടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലുണ്ടായ തോൽവിയിൽ നാല് ബ്ലോക്ക് കമ്മറ്റികൾക്കതിരെ നടപടിയ്ക്ക് ശുപാർശ.ഷാനിമോൾ ഉസ്മാന്റെ തോൽവി അന്വേഷിയ്ക്കുന്നതിനായി നിയോഗിച്ച കെ.വി.തോമസ് കമ്മിറ്റിയാണ് കെ.പി.സി.സി യ്ക്ക് റിപ്പോർട്ട് നൽകിയത്.

കായംകുളം, ചേർത്തല നിയമസഭാ മണ്ഡലങ്ങളിലെ നാല് ബ്ലോക്കു കമ്മിറ്റികൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കുറ്റപ്പെടുത്തുന്നു.ചേർത്തല, വയലാർ ,കായംകുളം നോർത്ത്,കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളെ പിരിച്ചുവിടാൻ ശുപാർശയുണ്ട്.

ചേർത്തലയിലുണ്ടായ തിരിച്ചടി അവിശ്വസനീയമാണ് എവിടെ നേതാക്കർ തമ്മിൽ ഐക്യവും ഏകോപനവുമില്ല. സംഘടനാ സംവിധാനം തകർന്നു തരിപ്പണമായ അവസ്ഥയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ടിൽ ഉടൻ നടപടിയെടുക്കുമെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കിയിരുന്നു.

സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ ഞെട്ടിയ്ക്കുന്ന തോൽവിയാണ് കോൺഗ്രസിനുണ്ടായത്.എ.എം.ആരിഫിന്റെ വിജയത്തിലൂടെ സംസ്ഥാനത്തു നിന്നും ഏക എം.പി.യെ ഡൽഹിയ്ക്കയയ്ക്കാനും സി.പി.എമ്മിന് കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button