28.9 C
Kottayam
Wednesday, May 15, 2024

യു.എ.പി.എ കേസ് : അലൻ ഷുഹൈബിനെ കോളേജിൽ നിന്ന് പുറത്താക്കി

Must read

കണ്ണൂര്‍: യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നിയമവിദ്യാര്‍ത്ഥി അലന്‍ ശുഹൈബിനെ കോളജില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍. തുടര്‍ച്ചയായി ക്ലാസില്‍ ഹാജരായില്ലെന്ന് കാണിച്ചാണ് സര്‍വകലാശാല പുറത്താക്കിയിരിക്കുന്നത്.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാടുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ അലന്‍ നവംബര്‍ ഒന്നിന് വൈകീട്ടാണ് മാവോയിസ്റ്റ് ബന്ധം ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്.

കോഴ്സിന്റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 ദിവസം ഹാജരാകാതിരുന്നാല്‍ പുറത്താക്കുന്നുവെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. പുറത്താക്കുന്ന വിവരം അലന്റെ അമ്മയെ രേഖാമൂലം അറിയിച്ചു. പുനപ്രവേശനം ആവശ്യമുണ്ടെങ്കില്‍ സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമപ്രകാരമുള്ള നടപടി അപേക്ഷയില്‍ എടുക്കാമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

സിപിഐഎം പ്രവര്‍ത്തകനായ അലന്‍ ശുഹൈബിനെ സുഹൃത്തും ജേര്‍ണലിസം വിദ്യാര്‍ത്ഥിയുമായ താഹ ഫസലിനൊപ്പമാണ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനെതിരെ വലിയ വിമര്‍ശനമുയരുന്നതിനിടെയാണ് അലനെ കോളേജില്‍ നിന്നും പുറത്താക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week