കൊച്ചി:ബിഗ് ബോസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഖിൽ മാരാർ. സാമൂഹിക വിഷയങ്ങളിൽ ഉടനടി പ്രതികരിക്കുന്ന സ്വഭാവം കൂടിയുണ്ട് താരത്തിന്. നേരത്തെ ബോബി ചെമ്മണ്ണൂർ ഹണി റോസ് വിഷയത്തിൽ ഉൾപ്പെടെ കടുത്ത ഭാഷയിൽ തന്നെ അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചിരുന്നു. ഇതിനായി മാരാർ സ്‌പെഷ്യൽ എന്ന യൂട്യൂബ് ചാനലുമുണ്ട് അഖിലിന്. ഇപ്പോഴിതാ പ്രമുഖ മാധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അഖിൽ മാരാർ.
റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ് രജിസ്‌റ്റർ ചെയ്യുകയും കൺസൾട്ടിംഗ് എഡിറ്ററായ അരുൺ കുമാർ ഒന്നാം പ്രതിയാവുകയും ചെയ്‌തതിന് പിന്നാലെയാണ് അഖിൽ മാരാർ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. മാധ്യമ പ്രവർത്തനത്തിന്റെ ബാല പാഠം പോലും അറിയാത്ത അരുൺ കുമാർ പല സമയത്തും കേരളീയ ജനത തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്‌തത് എന്നാണ് അഖിൽ മാരാർ തന്റെ വീഡിയോയിൽ ആരോപിക്കുന്നത്.
കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ നാവിൽ സരസ്വതി വിളയാടാനായി പ്രാർത്ഥിക്കാനും അഖിൽ അരുൺ കുമാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിലും, കോവിഡ് വ്യാപന സമയത്തെ മോശം റിപ്പോർട്ടിംഗിന്റെ പേരിലും അരുൺ കുമാറിനെ അഖിൽ മാരാർ കുറ്റപ്പെടുത്തുകയും ചെയ്‌തു.
ഏറ്റവും മഹത്തായ കർമമായി കൊണ്ട് നടന്നിരുന്ന കാര്യമായി മാധ്യമ പ്രവർത്തനം. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കർമ്മ മേഖലകളിൽ ഒന്നായിരുന്നു ഇത്. ദൗർഭാഗ്യവശാൽ ഇന്ന് മാധ്യമ മേഖല എന്ന് പറയുന്നത് പണം ഉണ്ടാക്കാനായി മാത്രമുള്ള ഒരു മേഖലയായി മാറിയിരിക്കുന്നു. അതിൽ ഒരു സുപ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ഡോ. അരുൺ കുമാർ എന്നയാൾ.
ഈ അരുൺ കുമാറിനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് കോവിഡ് കാലത്താണ്. ആ സമയത്തെ ഇയാളുടെ റിപ്പോർട്ടിംഗ് രീതിയാണ് ഞാൻ ശ്രദ്ധിച്ചത്. എല്ലാവരും ആളുകളുടെ ആശങ്ക അകറ്റാൻ ശ്രമിക്കുന്ന വേളയിൽ അനാവശ്യ പരിഭ്രാന്തി പരത്തി, ഇന്നാട്ടിലെ ജനങ്ങളുടെ മനസമാധാനം മുഴുവൻ ഏത് രീതിയിൽ നശിപ്പിക്കാം, അവരുടെ വൈകാരികത വിറ്റുകൊണ്ട് ഏത് രീതിയിൽ ചാനലിന് റേറ്റിങ് കൊണ്ട് വരാമെന്ന് ശ്രമിച്ചിട്ടുള്ള , അതിൽ ഗവേഷണം ചെയ്‌തിട്ടുള്ള മൊട്ടയെന്ന് വിളിക്കുന്ന അരുൺ കുമാറിനെ ഇപ്പോൾ പോക്സോ കേസിൽ പ്രതിയാക്കിയിരിക്കുകയാണ്.
കേരളത്തിലെ നിരവധി വ്യക്തിത്വങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ പറ്റിയിട്ടുള്ള വീഴ്‌ചകൾ പാർവ്വതീകരിച്ചും അനാവശ്യമാക്കി വലിയ രീതിയിൽ അവതരിപ്പിച്ചും വാർത്ത നൽകിയ ആളാണ് ഇയാൾ. കഴിഞ്ഞ കലോത്സവത്തിൽ പഴയിടം നമ്പൂതിരിയുടെ ഭക്ഷണത്തെ കുറിച്ച് സംസാരിക്കവേ, മാംസാഹാരം കൊണ്ടുവരാൻ ബ്രാഹ്മണിക്കൽ ഹെജിമണിയെ പോലും കൂട്ടുപിടിച്ചു വൃത്തികെട്ട മനസുള്ള ആളാണ്. കലോത്സവ വേദിയിൽ മാംസം വിളമ്പണമെന്ന് പറഞ്ഞ് ആളുകളെ തമ്മിലടിപ്പിച്ച അരുൺ കുമാറിനെ ഒരു രീതിയിലും മാധ്യമ പ്രവർത്തകനായി കാണാനാവില്ല.
അയാൾക്ക് മാധ്യമ പ്രവർത്തകന്റെ യാതൊരു ക്വാളിറ്റിയും ഇല്ല. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നൊക്കെ പറയുന്നത് പോലെ ദൈവമായിട്ട് കൊടുത്തതാണ്. ഈ വിഷയത്തിൽ എന്നോട് അഭിപ്രായം ചോദിച്ചാൽ അരുൺ തമാശയായി പറഞ്ഞതെന്നാണ് തോന്നുന്നത്, എന്നാൽ ഇതാണോടാ നിങ്ങളുടെ മാധ്യമ പ്രവർത്തനം? എന്ന് ഒരു സാധാരണക്കാർ ചോദിച്ചാൽ കുറ്റം പറയാൻ കഴിയില്ല.
ഇന്ന് കേവലം ഊള റീൽസ് ഉണ്ടാക്കി ഇട്ടിട്ട് സോഷ്യൽ മീഡിയയിൽ റീച് കൂട്ടി നീയൊക്കെ കാശുണ്ടാക്കാൻ നീയൊക്കെ ഒരു ചാനൽ ഉണ്ടക്കി വെച്ചേക്കുന്നു. സ്വയം സൃഷ്‌ടിച്ചെടുത്ത മൂന്ന് പക്ഷങ്ങൾ കൊണ്ട് എന്ത് മാധ്യമ പ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത്. അതുകൊണ്ട് ജാമ്യം കിട്ടി ഇറങ്ങുമ്പോൾ നാവിൽ സരസ്വതി വിളയാടാൻ അരുൺ കുമാർ സാർ ശെരിക്കൊന്ന് പ്രാർത്ഥിക്ക്…