EntertainmentRECENT POSTS
സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായ്
1994 ല്‍ ലോക സുന്ദരി പട്ടം നേടിയ ഐശ്വര്യ റായ് മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് സിനിമാലോകത്ത് എത്തുന്നത്. 45 വയസ്സ് പിന്നിട്ടിരിക്കുന്ന ഈ താരറാണി തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ സൗന്ദര്യത്തിന് പിന്നില്‍ കൃതൃമ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഒന്നുമല്ല.
ഞാന്‍ ധാരാളം വെള്ളം കുടിയ്ക്കാറുണ്ട്. അത് നമ്മുടെ ചര്‍മത്തെ വരണ്ടുണങ്ങുന്നതില്‍ നിന്ന് സംരക്ഷിക്കും. കടലമാവും മഞ്ഞളും ക്രീം അല്ലെങ്കില്‍ തൈര് ഇതെല്ലാം ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടും. അത് ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും. ചര്‍മ സംരക്ഷണത്തിന് വേണ്ടി രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശാശ്വതമല്ലെന്നും ഐശ്വര്യ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News